കോട്ടയം ജില്ലയിൽ നാളെ (07/ 10/2024) കുമരകം,വാകത്താനം, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (07/ 10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിച്ചിറ ,എംആർഎഫ്, വട്ടക്കളം -No. 1, കണിയാംപറമ്പ് , കാഞ്ഞിരം ജെട്ടി ,മുതലപ്ര,കൊച്ചു പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ 07-10-2024 രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാണ്ടവർക്കുളം, ശാന്തി എന്നീ ട്രാൻസ്ഫോർമറുകളിൽ 07-10-2024 രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ വൈദ്യുതി വിതരണം മുടങ്ങും.
വാകത്താനം കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കണ്ണഞ്ചിറ, പന്നിത്തടം എന്നീ ഭാഗങ്ങളിൽ 07-10-2024 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി നമ്പർ വൺ, കൊച്ചക്കാല എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ ട്രാൻസ്ഫോമറിൽ നാളെ (07.10.24) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുണ്ടുപാലം, പോണാട്, നെടുമ്പാറ, പോണാട് കരയോഗം ,കരൂർ എന്നീ ഭാഗങ്ങളിലും കിസ്കോ ട്രാൻസ്ഫോർമറിൻ്റെ പരിധിയിലും നാളെ (07/10/24) രാവിലെ 8.30 മുതൽ 5.00 വരെ ‘വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലുകടവ്, തുരുത്തിപള്ളി ടവർ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 07/10/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ പൈക 33 കെ വി ലൈനിന്റെ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ പൈക സെക്ഷനു കീഴിൽ വരുന്ന ഇടമറ്റം കവല, പച്ചാതോട്, വിളക്കുംമരുത്, കാഞ്ഞമല, പൂവരണി, മൂലേത്തുണ്ടി, കുമ്പാനി, പാലാക്കാട് എന്നീ ഭാഗങ്ങളിൽ (7 10 24) രാവിലെ 9 മുതൽ 5 വരെയും പൈക സെക്ഷനു കീഴിലുള്ള മറ്റു പ്രദേശങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.