play-sharp-fill
12 വര്‍ഷമായി ബ്ലാക്‌മെയില്‍ ചെയ്യുന്നു ; കാമുകന് നേരെ യുവതിയുടെ ആസിഡ് ആക്രമണം ; ഓടി രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്

12 വര്‍ഷമായി ബ്ലാക്‌മെയില്‍ ചെയ്യുന്നു ; കാമുകന് നേരെ യുവതിയുടെ ആസിഡ് ആക്രമണം ; ഓടി രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്

സ്വന്തം ലേഖകൻ

ലഖ്‌നൗ: കാമുകന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. 12 വര്‍ഷമായി ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്ന് ആരോപിച്ചാണ് യുവതി കാമുകന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്.

ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. വര്‍ഷ എന്ന യുവതി വിവാഹിതയായിട്ടും കഴിഞ്ഞ 12 വര്‍ഷമായി കാമുകനുമായി ബന്ധം തുടരുകയായിരുന്നു. ഒരു റസ്റ്റോറന്റിലേയ്ക്ക് കാമുകനെ വിളിച്ചു വരുത്തിയാണ് ആസിഡ് കുപ്പി മുഖത്തേയ്ക്ക് എറിഞ്ഞത്. കാമുകന്‍ വിവേകിന് ഗുരുതരമായി പൊള്ളലേറ്റു. വര്‍ഷയ്ക്കും റെസ്റ്റോറന്റ് ജീവനക്കാരനും പൊള്ളലേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തെത്തുടര്‍ന്ന് വിവേക് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. ആദ്യം എത്തിയത് വര്‍ഷയാണ്. തുടര്‍ന്ന് കാമുകന്‍ എത്തി. 12 വര്‍ഷമായി ബ്ലാക്‌മെയില്‍ സഹിക്കുകയാണെന്നും അതിനാല്‍ ആസിഡ് മുഖത്തേക്ക് ഒഴിച്ചെന്നും യുവതി പറഞ്ഞതായി ഹോട്ടല്‍ ഉടമയും പറഞ്ഞു.

റെസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്കും ഫോണ്‍ നമ്പറും ഉപയോഗിച്ച് വിവേകിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ ഇരുവരേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.