play-sharp-fill
ആസിഫ് അലിയുടെ റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയ്നര്‍; ‘ആഭ്യന്തര കുറ്റവാളി’ ചിത്രീകരണം പൂര്‍ത്തിയായി;  നായികയായി പുതുമുഖ താരം തുളസി

ആസിഫ് അലിയുടെ റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയ്നര്‍; ‘ആഭ്യന്തര കുറ്റവാളി’ ചിത്രീകരണം പൂര്‍ത്തിയായി; നായികയായി പുതുമുഖ താരം തുളസി

കൊച്ചി: നവാഗതനായ സേതുനാഥ് പത്മകുമാർ കഥ- തിരക്കഥ- സംവിധാനം നിർവഹിക്കുന്ന ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ഷൂട്ടിങ് പൂർത്തിയായി.

മൂന്നു ഷെഡ്യൂളുകളായി 45-ലേറെ ദിവസങ്ങളെടുത്താണ് ചിത്രീകരണം നടന്നത്. തൃശ്ശൂർ ജില്ലയിലെയും ഇടുക്കിയിലെയും വിവിധ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.

നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറാണ് ആഭ്യന്തര കുറ്റവാളിയുടേത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.

സിനിമാട്ടോഗ്രാഫർ: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് സ്കോർ: ബിജിബാല്‍, ക്രിസ്റ്റി ജോബി, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കണ്‍ട്രോളർ : ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: ടെസ്സ് ബിജോയ്, പ്രൊജക്റ്റ് ഡിസൈനർ : നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ് : സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം : മഞ്ജുഷാ രാധാകൃഷ്ണൻ, ലിറിക്സ് : മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പ്രേംനാഥ്, സൗണ്ട് ഡിസൈൻ : ധനുഷ് നയനാർ, ഫിനാൻസ് കണ്‍ട്രോളർ: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, അരുണ്‍ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈൻ: മാമി ജോ, പി ആർ ഓ : പ്രതീഷ് ശേഖർ.