play-sharp-fill
2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ തിരുവനന്തപുരം നഗരസഭാ എൻജിനീയറിങ് സൂപ്രണ്ടിന് സസ്പെൻഷൻ

2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ തിരുവനന്തപുരം നഗരസഭാ എൻജിനീയറിങ് സൂപ്രണ്ടിന് സസ്പെൻഷൻ

തിരുവനന്തപുരം : ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ തിരുവനന്തപുരം നഗരസഭാ എൻജിനീയറിങ് സൂപ്രണ്ടിന് സസ്പെൻഷൻ.

തിരുവനന്തപുരം നഗരസഭയുടെ ആറ്റിപ്ര സോണല്‍ ഓഫീസിലെ ചാർജ് ഓഫീസറും മുൻപ് പ്രധാന ഓഫീസില്‍ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന കെ.എം. ഷിബുവിനെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്‌ടർ സീറാം സംബശിവ റാവു സസ്പെൻഡ് ചെയ്തത്.

നഗരസഭയുടെ കുറവൻകോണം വാർഡില്‍ ഡോ. ആരിഫ സൈനുദ്ദീൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് തടസവാദങ്ങള്‍ ഉന്നയിക്കുകയും ഇതിനായി 2 ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു എന്ന പരാതിയില്‍ കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് മാറ്റിനിർത്തി പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group