play-sharp-fill
മീനാക്ഷി ലോട്ടറീസിൻ്റെ കാരുണ്യത്തിൽ മിനിമോൾ ഇനി ലക്ഷപ്രഭു; കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം മീനാക്ഷി ലോട്ടറീസിൻ്റെ തിരുനക്കര ബ്രാഞ്ചിൽ വിറ്റ KG 790019 നമ്പർ ടിക്കറ്റിന്; ഫോൺ വിളിച്ച് വായ്പയായി എടുത്ത് മീനാക്ഷിയിൽ തന്നെ സൂക്ഷിച്ചിരുന്ന ടിക്കറ്റിന് 80 ലക്ഷം രൂപ ഒന്നാം സമ്മാനം; മീനാക്ഷി ലോട്ടറീസ് ഉടമ മുരുകേശൻ മിനിമോൾക്ക് ടിക്കറ്റ് കൈമാറി

മീനാക്ഷി ലോട്ടറീസിൻ്റെ കാരുണ്യത്തിൽ മിനിമോൾ ഇനി ലക്ഷപ്രഭു; കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം മീനാക്ഷി ലോട്ടറീസിൻ്റെ തിരുനക്കര ബ്രാഞ്ചിൽ വിറ്റ KG 790019 നമ്പർ ടിക്കറ്റിന്; ഫോൺ വിളിച്ച് വായ്പയായി എടുത്ത് മീനാക്ഷിയിൽ തന്നെ സൂക്ഷിച്ചിരുന്ന ടിക്കറ്റിന് 80 ലക്ഷം രൂപ ഒന്നാം സമ്മാനം; മീനാക്ഷി ലോട്ടറീസ് ഉടമ മുരുകേശൻ മിനിമോൾക്ക് ടിക്കറ്റ് കൈമാറി

കോട്ടയം: ഇന്നലത്തെ കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം മീനാക്ഷി ലോട്ടറീസിൻ്റെ തിരുനക്കര ബ്രാഞ്ചിൽ വിറ്റ KG 790019 നമ്പർ ടിക്കറ്റിന് ‘

കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80,00,000 രൂപയാണ് മിനിമോൾക്ക് മീനാക്ഷിയുടെ കാരുണ്യത്തിലൂടെ സ്വന്തമായിരിക്കുന്നത്.

എന്നാൽ, ഒന്നാം സമ്മാനം അടിച്ചതിലുപരി എടുത്ത് പറയേണ്ടത് കളങ്കമില്ലാതെ
വർഷങ്ങളായിലോട്ടറി ബിസിനസ് നടത്തുന്ന മീനാക്ഷി ലോട്ടറീസിന്റെ സത്യസന്ധതയേയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനാക്ഷി ലോട്ടറീസിന്റെ കാരുണ്യമാണ് ഇന്ന് മിനിമോളെ ലക്ഷപ്രഭുവാക്കിയതെന്ന് പറയാം.

മിനിമോൾ മീനാക്ഷി ലോട്ടറീസിൻ്റെ തിരുനക്കര ബ്രാഞ്ചിൽ വിളിച്ച് ജീവനക്കാരനായ സുരേഷിനോട് തനിക്കായി രണ്ട് ടിക്കറ്റ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് സുരേഷ് മിനിമോൾക്കായി കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ട് ടിക്കറ്റുകൾ മാറ്റിവെച്ചു. മിനിമോൾക്കായി മാറ്റിവെച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത് എന്നറിഞ്ഞതോടെ മീനാക്ഷിയിൽ നിന്നും മിനിമോൾക്ക് ഫോൺ വിളി എത്തുകയായിരുന്നു.

വിവരം അറിഞ്ഞതോടെ മിനിമോളുടെ വീട്ടിൽ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ഒപ്പം വായ്പയായി നൽകിയ ടിക്കറ്റിന് സമ്മാനം അടിച്ചിട്ടും അത് വിളിച്ചറിയിക്കാനും ടിക്കറ്റ് കൈമാറാനും മീനാക്ഷി ലോട്ടറിസ് കാണിച്ച കാരുണ്യമാണ് യഥാർത്ഥ കാരുണ്യയായി മാറിയത്

ഭാ​ഗ്യം മിനിമോൾക്കായി ഒരുക്കിവച്ച ടിക്കറ്റിൽ അടിച്ചത് ഒന്നാം സമ്മാനമായ 80,00,000 രൂപയും. എന്നാൽ, സമ്മാനം അടിക്കുന്ന സമയത്ത് മിനിമോളുടെ കയ്യിൽ ടിക്കറ്റ് ഇല്ലായിരുന്നു. ഇന്ന് രാവിലെയാണ് വായ്പയായി എടുത്ത ടിക്കറ്റ് മീനാക്ഷി ലോട്ടറീസ് മിനിമോൾക്ക് കൈമാറിയത്. ഇന്ന് രാവിലെ മീനാക്ഷി ലോട്ടറീസിൻ്റെ ഉടമ മുരുകേശനാണ് ടിക്കറ്റ് മിനിമോൾക്ക് കൈമാറിയത്.ഇതോടെ മിനിമോൾ ലക്ഷപ്രഭുവായി മാറി.