play-sharp-fill
വാർത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവർത്തകനെ പോലീസ് മർദ്ദിച്ചതായി പരാതി ;തിരിച്ചറിയല്‍ കാർഡ് കാണിച്ചിട്ടും പിടിച്ചുവച്ച്‌ അസഭ്യം പറഞ്ഞു,, മുഖ്യമന്ത്രിക്ക് നേരെയും പോലീസിൻ്റെ അസഭ്യ വർഷം ; മർദ്ദനമേറ്റത് ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകന്

വാർത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവർത്തകനെ പോലീസ് മർദ്ദിച്ചതായി പരാതി ;തിരിച്ചറിയല്‍ കാർഡ് കാണിച്ചിട്ടും പിടിച്ചുവച്ച്‌ അസഭ്യം പറഞ്ഞു,, മുഖ്യമന്ത്രിക്ക് നേരെയും പോലീസിൻ്റെ അസഭ്യ വർഷം ; മർദ്ദനമേറ്റത് ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകന്

കണ്ണൂർ : മട്ടന്നൂർ ഗവ. പോളിടെക്നിക് കോളജിലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന്റെ വാർത്ത ശേഖരിക്കാനെത്തിയ ദേശാഭിമാനി ലേഖകനെ പൊലീസ് മർദിച്ചതായി പരാതി.

എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് വാഹനത്തിൽ കയറ്റുന്നത് ഫോട്ടോ എടുത്തതില്‍ പ്രകോപിതരായ പൊലീസുകാരാണ് ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകൻ ശരത്ത് പുതുക്കുടിയെ മർദിച്ചത്. തിരിച്ചറിയല്‍ കാർഡ് കാണിച്ചെങ്കിലും പിടിച്ചുവച്ച്‌ അസഭ്യം പറഞ്ഞ് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് പൊലീസ് ബസില്‍ വലിച്ചിഴച്ചു കയറ്റി.

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി.പി റജിലിനെയും മർദിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ ശരത്തിനെയും റജിലിനെയും കണ്ണൂർ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശാഭിമാനി ലേഖകനെ ഉള്‍പ്പെടെ ആക്രമിച്ച പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഎം മട്ടന്നൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു കാരണവുമില്ലാതെയാണ് ദേശാഭിമാനി ലേഖകൻ ശരത്ത് പു തുക്കുടിയെ ഒരുസംഘം പൊലീസുകാർ മർദിച്ചത്. സന്ദീപ്, ഷാജി, വിപിൻ, അശ്വൻ ആമ്ബിലാട് തുടങ്ങിയ പൊലീസുകാരാണ് സംസ്ഥാന പൊലീസിൻ്റെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിച്ചത്. പൊലീസിലെ ഇത്തരം ക്രിമിനലുകള്‍ക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും ഏരിയാ സെക്രട്ടറി എം. രതീഷ് ആവശ്യപ്പെട്ടു.

കോണ്‍സ്റ്റബില്‍ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാർട്ടി നേതാക്കളെയും അസഭ്യം പറഞ്ഞുവെന്ന് ശരത്ത് പുതുക്കുടി പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. ഞാനിതിലും വലിയ കളികളിച്ചിട്ടാണ് ഇവിടെയെത്തിയെതെന്ന് അദ്ദേഹം വെല്ലുവിളിച്ചു. സസ്പെന്‍ഡ് ചെയ്താല്‍ തനിക്ക് പുല്ലാണെന്ന് പറഞ്ഞതായും ശരത്ത് പോസ്റ്റില്‍ വ്യക്തമാക്കി.

അതേസമയം, പോസ്റ്റിന് താഴെ നിരവധി പേരാണ് വിമർശിച്ച്‌ കമന്റ് ചെയ്തിട്ടുള്ളത്. ‘ദേശാഭിമാനിയില്‍ നിന്നാണെന്ന് പറഞ്ഞതാണ് പ്രശ്നം. ജനം ടിവിയില്‍ നിന്നാണെന്ന് പറയണമായിരുന്നു.പാര്‍ട്ടി ഭരിക്കുമ്ബോള്‍ ഇത്തരത്തില്‍ പോസ്റ്റിട്ട് പോലീസുകാരുടെ മനോവീര്യം തകര്‍ക്കരുത്.നിങ്ങളുടെ പേര് സരത് ആയത് കൊണ്ട് കുഴപ്പമില്ല. ഷറഫു എന്ന് ആയിരുന്നെങ്കില്‍ പിന്നില്‍ ജമാഅത്ത്,എസ്.ഡി.പി.ഐ എന്നൊക്കെ ന്യായീകരണം വരുമായിരുന്നു’ -എന്നാണ് ഒരാളുടെ കമന്റ്.

‘ലോകത്തിലെ ഏറ്റവും മികച്ച പോലീസാണ് കേരള പോലീസ് എന്ന് ദേശാഭിമാനിയില്‍ വായിച്ചിട്ട് അധികമായില്ല ‘ -എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

‘പോലീസുകാര് അല്ലേ വിട്ടു കള വെറുതെ ഓരോന്ന് പറഞ്ഞു അവരുടെ മനോവീര്യം തകർക്കരുത്, വല്ല മൈക്ക് ഒപ്പറേറ്റർമാരും ആയിരുന്നെങ്കില്‍ കാണാമായിരുന്നു’ -എന്ന് മറ്റൊരാള്‍ പോസ്റ്റിന് താഴെ കുറിച്ചു.