play-sharp-fill
എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ ഇന്ന് തീരുമാനം; ക്ലിഫ് ഹൗസിൽ തിരക്കിട്ട കൂടിക്കാഴ്ച; പി ശശിയും സി എം രവീന്ദ്രനും മുഖ്യമന്ത്രിയെ കാണാനെത്തി; എഡിജിപിക്കെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്നലെ രാത്രി സർക്കാറിന് സമർപ്പിച്ചിരുന്നു

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. അതിന്റെ ഭാഗമായി പി ശശിയും സി എം രവീന്ദ്രനും മുഖ്യമന്ത്രിയെ കാണാനെത്തി.

ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് ഉടൻ തന്നെ ഇവിടേക്ക് എത്തുമെന്നാണ് സൂചന. കെ കെ രാഗേഷും ക്ലിഫ് ഹൗസിൽ എത്തി.

എഡിജിപിക്കെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്നലെ രാത്രി സർക്കാറിന് സമർപ്പിച്ചിരുന്നു.ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദര്‍ശിച്ച നടപടിയില്‍ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡിജിപിയുടെ കണ്ടെത്തല്‍.എടവണ്ണ റിദാന്‍ കൊലപാതക കേസിലെയും,മാമി തിരോധാന കേസിലും അജിത്കുമാറിന് പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ ഈ രണ്ടു കേസുകളിലും പൊലീസ് വീഴ്ച്ച പരിശോധിക്കാന്‍ വിശദ അന്വേഷണത്തിന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

അതേസമയം, റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിൽ വന്നാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

ശരിയുടെ പക്ഷത്താണ് ഗവൺമെൻ്റ് എന്നും തെറ്റ് ചെയ്താൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.