play-sharp-fill
വാട്സാപ്പിൽ ഇനി മുതൽ ടൈപ്പിംഗ് ഇല്ല, പകരം കുത്ത്; വാട്സ്ആപ്പ് ചാറ്റിൽ വരുന്നത് വമ്പൻ മാറ്റം

വാട്സാപ്പിൽ ഇനി മുതൽ ടൈപ്പിംഗ് ഇല്ല, പകരം കുത്ത്; വാട്സ്ആപ്പ് ചാറ്റിൽ വരുന്നത് വമ്പൻ മാറ്റം

പയോക്താക്കളുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കുന്നതില്‍ വാട്ട്സ്‌ആപ്പ് ഒരു പടി മുന്നിലാണ്. ഫീച്ചറുകളിലൂടെ മികച്ച അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കാൻ വാട്ട്സ്‌ആപ്പ് എപ്പോഴും ശ്രമിക്കാറുണ്ട്.

അതുകൊണ്ട് തന്നെയാണ് വാട്ട്സ്‌ആപ്പ് പുറത്തിറക്കുന്ന പല ഫീച്ചറുകളും ജനപ്രീതിയില്‍ ഒന്നാമതെത്തുന്നത്. അടുത്തിടെ ആപ്പ് പുറത്തിറക്കിയ കമ്മ്യൂണിറ്റി ഫീച്ചർ, ചാനല്‍, മെറ്റ എഐ തുടങ്ങിയവയെല്ലാം ഒന്നിനൊന്നിന് മികച്ചതായിരുന്നു. ഇപ്പോഴിതാ ചാറ്റിംഗ് സെക്ഷനില്‍ പുതിയ മാറ്റം കൊണ്ടുവരാനാണ് വാട്ട്സ്‌ആപ്പ് ശ്രമിക്കുന്നത്.

ചാറ്റ് ബാറിന് മുകളിലുള്ള ടൈപ്പിംഗ് ഇൻഡിക്കേറ്ററിലാണ് പുതിയ മാറ്റം വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മളുമായി ചാറ്റ് ചെയ്യുന്ന വ്യക്തി മെസ്സേജ് ടൈപ്പ് ചെയ്യുമ്ബോള്‍ ‘ടൈപ്പിംഗ്’ എന്ന ഇൻഡിക്കേറ്റർ ആയിരുന്നു ഇതുവരെ ദൃശ്യമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഈ സ്ഥാനത്ത് മൂന്ന് കുത്തുകള്‍ ആകും പ്രത്യക്ഷമാകുക. ഇൻസ്റ്റഗ്രാമിന് സമാനമായാണ് ഈ മാറ്റം.

വാട്സ്‌ആപ്പിൻ്റെ 2.24.21.18 ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ഇതിന്റെ ടെസ്റ്റിങ് നടക്കുകയാണ്. ഇത് പൂർത്തിയായാല്‍ മാറ്റം മറ്റ് ഉപയോക്താക്കളിലേക്ക് കൂടി എത്തും.

എന്നാല്‍ മാറ്റം എന്നുമുതല്‍ ആയിരിക്കുമെന്ന കാര്യം മെറ്റ ഇതുവരെ പറഞ്ഞിട്ടില്ല.