play-sharp-fill
വാക്ക് തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി; പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ്; കേസിൽ 55കാരൻ പോലീസ് കസ്റ്റഡിയിൽ

വാക്ക് തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി; പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ്; കേസിൽ 55കാരൻ പോലീസ് കസ്റ്റഡിയിൽ

കാസർകോട്: കാസർകോട് അമ്പലത്തറ കണ്ണോത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. 40 വയസുള്ള ബീനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദാമോദരനെ(55) പോലീസ് കസ്റ്റഡിയിലെടുത്തു.

തർക്കത്തെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

തല ഭിത്തിയിലിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. താൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ദാമോദരൻ പോലീസിനോട് പറഞ്ഞതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. കൂടുതൽ അന്വേഷണം നടത്തും. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.