play-sharp-fill
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തൃപ്പൂണിത്തുറയിലെ അപ്പാർട്ട്മെന്റിൽ നിന്നും ലഹരി മരുന്നുകളുമായി യുവതി പിടിയിൽ; ഇവരിൽനിന്ന് 90ഗ്രാം എംഡിഎംഎയും 9 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തൃപ്പൂണിത്തുറയിലെ അപ്പാർട്ട്മെന്റിൽ നിന്നും ലഹരി മരുന്നുകളുമായി യുവതി പിടിയിൽ; ഇവരിൽനിന്ന് 90ഗ്രാം എംഡിഎംഎയും 9 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു

കൊച്ചി: തൃപ്പൂണിത്തുറയിലെ അപ്പാർട്ട്മെന്റിൽ നിന്ന് ലഹരി മരുന്നുകളുമായി യുവതി പിടിയിലായി.

90ഗ്രാം എംഡിഎംഎ, 9 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി കൊച്ചി സ്വദേശി ജ്യോതിയെയാണ് പൊലീസ് പിടികൂടിയത്.

ഹിൽപാലസ് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് സ്റ്റാച്യു ജംഗ്ഷന് സമീപത്തെ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ജ്യോതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.