play-sharp-fill
ഭർത്താവിനേക്കാൾ സുന്ദരൻ അനിയൻ ; സൗന്ദര്യമുള്ളൊരു കുഞ്ഞുണ്ടാവാൻ ഭർത്താവിന്റെ ഇളയ സഹോദരനോടൊപ്പം യുവതി ഒളിച്ചോടി ; യുവതിയെ കാണാതായി എന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

ഭർത്താവിനേക്കാൾ സുന്ദരൻ അനിയൻ ; സൗന്ദര്യമുള്ളൊരു കുഞ്ഞുണ്ടാവാൻ ഭർത്താവിന്റെ ഇളയ സഹോദരനോടൊപ്പം യുവതി ഒളിച്ചോടി ; യുവതിയെ കാണാതായി എന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

സൗന്ദര്യമുള്ളൊരു കുഞ്ഞുണ്ടാവാൻ ഭർത്താവിന്റെ ഇളയ സഹോദരനോടൊപ്പം യുവതി ഇറങ്ങിപ്പോയി. ഛത്തർപൂർ ജില്ലയിലാണ് സംഭവം നടന്നത്. ഭർത്താവിനോട് അനിയനാണ് കൂടുതല്‍ സുന്ദരൻ എന്നും അതിലൂടെ തനിക്ക് നല്ല സൗന്ദര്യമുള്ള കുഞ്ഞ് ജനിക്കും എന്നും പറഞ്ഞാണത്രെ യുവതി പോയത്. പിന്നാലെ ഭർത്താവിനെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.

അനിയനോടൊപ്പം ഇറങ്ങിപ്പോകുന്നതിന് മുമ്ബുതന്നെ അനിയനുമായി ഇഷ്ടത്തിലാണ് എന്നും ഒരുമിച്ച്‌ ജീവിക്കാനാഗ്രഹിക്കുന്നു എന്നുമെല്ലാം ഭർത്താവിനോട് യുവതി തുറന്നു പറഞ്ഞിരുന്നു. എന്നാല്‍, ഭർത്താവിന്റെ അനിയനൊപ്പം ഓടിപ്പോയതിന് പിന്നാലെ ഇവർ ഭർത്താവിനും അയാളുടെ വീട്ടുകാർക്കും ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും പറയുന്നു. ആത്മഹത്യ ചെയ്യുമെന്നും ഭർത്താവും വീട്ടുകാരുമാണ് അതിന് കാരണമെന്ന് പറയുമെന്നുമായിരുന്നു ഭീഷണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബർ രണ്ടിന് യുവതിയുടെ ഭർത്താവും വീട്ടുകാരും യുവതിക്കെതിരെ പരാതി നല്‍കുകയും ചെയ്തു. തന്റെ ഭാര്യ തന്നെ ഒരിക്കലും സ്നേഹിക്കാത്തതുപോലെയാണ് തന്റെ അനിയന്റെ കൂടെ പോയത്. തന്നോടൊപ്പം ജീവിക്കുമ്ബോള്‍ ഒരിക്കലും അവള്‍ ഒരു കുട്ടിയെ ആഗ്രഹിച്ചിരുന്നില്ല എന്നും ഭർത്താവ് പറയുന്നു. ഭാര്യ തന്നോട് തന്റെ അനിയനാണ് തന്നേക്കാള്‍ കൂടുതല്‍ സുന്ദരൻ എന്ന് പറയുകപോലും ചെയ്തിട്ടുണ്ട് എന്നും യുവാവ് പറയുന്നു.

10 വർഷമായി വിവാഹിതരായ ദമ്ബതികള്‍ക്ക് കുട്ടികളില്ലെന്നാണ് റിപ്പോർട്ടുകള്‍. തൻ്റെ ഇളയ സഹോദരനാണ് കൂടുതല്‍ സുന്ദരനെന്നും അവള്‍ക്ക് അവൻ സൗന്ദര്യമുള്ള ഒരു കുഞ്ഞിനെ നല്‍കിയേക്കാമെന്നും കരുതിയതിനാല്‍ തന്നില്‍ ഒരു കുഞ്ഞുണ്ടാവാൻ അവള്‍ ആഗ്രഹിച്ചിരുന്നില്ല എന്നും യുവാവ് പറഞ്ഞു. കുഞ്ഞിന് വേണ്ടി താൻ ഒരുപാടാഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നുവെങ്കിലും ഭാര്യ അതിന് തയ്യാറായിരുന്നില്ല എന്നും യുവാവ് പറയുന്നുണ്ട്. എന്തായാലും, യുവതിയെ കാണാതായി എന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുകയാണ് ഇപ്പോള്‍.