video
play-sharp-fill
വാഹന പരിശോധനക്കിടെ കാറിൽനിന്നും പിടിച്ചെടുത്തത് 586 ഗ്രാം കഞ്ചാവ്; കണ്ടെത്തിയത്  സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിൽ; കേസിൽ  നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയിൽ; കഞ്ചാവ് കടത്താൻ ഉപയോ​ഗിച്ച കാറും പോലീസ് പിടിച്ചെടുത്തു

വാഹന പരിശോധനക്കിടെ കാറിൽനിന്നും പിടിച്ചെടുത്തത് 586 ഗ്രാം കഞ്ചാവ്; കണ്ടെത്തിയത് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിൽ; കേസിൽ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയിൽ; കഞ്ചാവ് കടത്താൻ ഉപയോ​ഗിച്ച കാറും പോലീസ് പിടിച്ചെടുത്തു

സുല്‍ത്താന്‍ ബത്തേരി: കാപ്പ ചുമത്തപ്പെട്ട പ്രതി കഞ്ചാവുമായി അറസ്റ്റില്‍. വൈത്തിരി പൊഴുതന സ്വദേശി കെ ജംഷീര്‍ അലിയെ (39) ആണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച ഉച്ചയോടെ വെള്ളമുണ്ട പഴഞ്ചന എന്ന സ്ഥലത്ത് വാഹന പരിശോധന നടത്തി വരുന്നതിനിടെ ജംഷീര്‍ അലി ഇതുവഴി എത്തുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച കാറില്‍ പരിശോധന നടത്തിയപ്പോഴാണ് 586 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്.

കഞ്ചാവ് പിടിച്ചെടുത്തതിനൊപ്പം പ്രതി സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. മുമ്പ് നിരവധി കേസുകളില്‍ പ്രതിയായ ജംഷീര്‍ അലി കാപ്പ ചുമത്തപ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതായിരുന്നു. ഇതിനിടെയാണ് കഞ്ചാവുമായി ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളമുണ്ട സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എല്‍ സുരേഷ്ബാബു, സബ് ഇന്‍സ്പെക്ടര്‍ വിനോദ് ജോസഫ്, എഎസ്ഐ സിഡിയ ഐസക്, സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ് എന്നിവരാണ് വാഹന പരിശോധന സംഘത്തിലുണ്ടായിരുന്നത്.