play-sharp-fill
ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ വാഗ്ദാനം ; യുവാവിന് നഷ്ടമായത് 11 ലക്ഷം രൂപ ; കേസിൽ കർണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു

ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ വാഗ്ദാനം ; യുവാവിന് നഷ്ടമായത് 11 ലക്ഷം രൂപ ; കേസിൽ കർണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കർണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു.

ഗുൽബർഗ എൻജിഒ കോളനിയിലെ പ്രകാശ് ഈരപ്പയെ ആണ് തടിയിട്ടപ്പറന്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം മലയിടം തുരുത്ത് സ്വദേശിക്ക് 11 ലക്ഷം രൂപയാണ് നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യൽ മീഡിയ വഴിയാണ് പ്രകാശ് ഈരപ്പ ഇയാളെ പരിചയപ്പെടുന്നത്. ചാറ്റിലൂടെ വിശ്വാസ്യത നേടിയ ശേഷമാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയത്. ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ഉണ്ടാക്കാമെന്ന് കൊച്ചി സ്വദേശിയെ ഈരപ്പ ബോധ്യപ്പെടുത്തി.

ഇതോടെയാണ് പരാതിക്കാരൻ പണം നൽകിയത്. പിടിയിലായ പ്രതി ഇത്തരത്തിൽ സമാനമായ തട്ടിപ്പ് നടത്തി കൂടുതൽ പേരിൽ നിന്ന് പണം തട്ടിയോയെന്ന് അന്വേഷിക്കുകയാണ്.