play-sharp-fill
എല്ലാ ജില്ലകളിലും ദിവ്യാംഗ സേവന കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ച് സക്ഷമ ; തീരുമാനം കോട്ടയം തെള്ളകത്ത് നടന്ന സക്ഷമ സംസ്ഥാന വാർഷിക പൊതുയോഗത്തിൽ

എല്ലാ ജില്ലകളിലും ദിവ്യാംഗ സേവന കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ച് സക്ഷമ ; തീരുമാനം കോട്ടയം തെള്ളകത്ത് നടന്ന സക്ഷമ സംസ്ഥാന വാർഷിക പൊതുയോഗത്തിൽ

കോട്ടയം : എല്ലാ ജില്ലകളിലും ദിവ്യാംഗ സേവന കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ച് സക്ഷമ. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ നടന്ന സക്ഷമയുടെ സംസ്ഥാന വാർഷിക പൊതുയോഗത്തിലാണ് എല്ലാ ജില്ലകളിലും ദിവ്യാംഗ സേവന കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനമായത്.

നിലവിൽ തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ സക്ഷമയുടെ ദിവ്യാംഗ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

വാർഷിക പ്രതിനിധി സമ്മേളനം സക്ഷമ ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഉമേഷ് അന്ദേര ഉദ്ഘാടനം ചെയ്തു. സക്ഷമയുടെ പുതിയ സംസ്ഥാന പ്രസിഡൻ്റായി റിട്ട മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബാലചന്ദ്രൻ മന്നത്ത് , സെക്രട്ടറിയായി ഒ ആർ ഹരിദാസ്, ട്രഷറർ ആയി റ്റി.എം കൃഷ്ണകുമാർ എന്നിവരുൾപ്പെടെ 21 അംഗ സംസ്ഥാന സമിതിയേയും പൊതുയോഗം തിരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേത്രദാനം നൽകിയ ഏഴ് കുടുംബങ്ങളെ സമ്മേളനത്തിൽ ആദരിച്ചു. രണ്ട് ഭിന്നശേഷി കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും വിതരണം ചെയ്തു.