play-sharp-fill
ചില ഭീഷണികള്‍ നേരിടാറുണ്ട്; ബേസില്‍ ജോസഫ്; ടൊവിനോയുടെ കയ്യില്‍ തന്റെ കരിയര്‍ ഇല്ലാതാക്കുന്ന വീഡിയോകള്‍ ഉണ്ട്

ചില ഭീഷണികള്‍ നേരിടാറുണ്ട്; ബേസില്‍ ജോസഫ്; ടൊവിനോയുടെ കയ്യില്‍ തന്റെ കരിയര്‍ ഇല്ലാതാക്കുന്ന വീഡിയോകള്‍ ഉണ്ട്

എറണാകുളം: ഭാര്യ എലിസബത്തിനെ പോലെ തന്റെ പിന്നാലെ ക്യാമറയുമായി നടക്കുകയാണ് ടൊവിനോ തോമസ് എന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.

രണ്ട് പേരുടെയും കയ്യില്‍ തന്റെ കരിയർ നശിപ്പിക്കാൻ കഴിയുന്ന വീഡിയോകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ ഭീഷണികള്‍ നേരിടേണ്ടിവരുന്നുണ്ടെന്നും ബേസില്‍ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് മുൻപില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

താൻ ടൊവിനോയെ ട്രോളാറില്ല. തന്നെ കളിയാക്കി തേജോവധം ചെയ്യുന്നത് ടൊവിനോയാണ്. തന്നെ കളിയാക്കാനായി വീഡിയോകള്‍ പകർത്താൻ ഭാര്യ എലിസബത്തും ടൊവിനോയും സദാസമയവും ക്യാമറ തുറന്നുവെച്ച്‌ നടപ്പാണ്. പൂച്ചയുടെ വീഡിയോ ഫുള്‍ എടുത്തത് എലിസബത്ത് ആണെന്നും ബേസില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലുഡോ കളിച്ച്‌ താൻ തോറ്റ വീഡിയോ പകർത്തിയതും എലിസബത്ത് ആണ്. പിറന്നാളിന് ആ വീഡിയോ എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെ താൻ നീ തീർന്നെടീ തീർന്ന് എന്ന് കമന്റിട്ടു. അഹങ്കരിക്കേണ്ട എന്നും കൂടുതല്‍ വീഡിയോകള്‍ ഉണ്ടെന്നും ആയിരുന്നു അവള്‍ പറഞ്ഞത്. പട്ടികളുമായുള്ള എൻകൗണ്ടർ ദൃശ്യങ്ങളാണ് അവളുടെ കയ്യില്‍ ഉള്ളത്. ഇത്തരത്തില്‍ തന്റെ കരിയർ നശിപ്പിക്കുന്നതിനുള്ള വീഡിയോകള്‍ ടൊവിനോയുടെയും എലിസബത്തിന്റെയും കയ്യില്‍ ഉണ്ട്. അതുകൊണ്ട് തന്നെ താൻ വെല്ലുവിളിക്കാൻ പോകാറില്ല. ഇവരില്‍ നിന്നും ഭീഷണികളും നേരിടാറുണ്ടെന്നും ബേസില്‍ വ്യക്തമാക്കി.