play-sharp-fill
IIFA 2024-ല്‍ തിളങ്ങി ഇന്ത്യൻ താരങ്ങള്‍ മികച്ച ചിത്രം ‘അനിമല്‍’  മികച്ച അഭിനേതാക്കളായി ഷാരൂഖും റാണി മുഖര്‍ജിയും

IIFA 2024-ല്‍ തിളങ്ങി ഇന്ത്യൻ താരങ്ങള്‍ മികച്ച ചിത്രം ‘അനിമല്‍’ മികച്ച അഭിനേതാക്കളായി ഷാരൂഖും റാണി മുഖര്‍ജിയും

ന്യൂ ഡല്‍ഹി: 2024-ലെ ഇൻ്റർനാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമി പുരസ്കാരവേദിയില്‍ തിളങ്ങി ഷാരൂഖ് ഖാനും റാണി മുഖർജിയും.

മികച്ച നടനുള്ള പുരസ്കാരം ഷാരൂഖും മികച്ച നടിയ്‌ക്കുള്ള പുരസ്കാരം റാണി മുഖർജിയും സ്വന്തമാക്കി. 2023-ല്‍ പുറത്തിറങ്ങിയ അറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷാരൂഖിന് പുരസ്കാരം ലഭിച്ചത്. മണിരത്‌നവും എ.ആർ. റഹ്‌മാനും ചേർന്നാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്.

രണ്‍ബീർ കപൂർ നായകനായ അനിമലാണ് മികച്ച ചിത്രം. ‘അനിമല്‍’ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ പുരസ്കാരം ഏറ്റുവാങ്ങി. അനിമലിലെ അഭിനയത്തിന് അനില്‍ കപൂറിന് മികച്ച സഹനടനുള്ള അവാർഡും ലഭിച്ചു. ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാണി മുഖർജിയെ മികച്ച നടിയായി തെരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്‍വീർ സിംഗ്, രണ്‍ബീർ കപൂർ, വിക്രാന്ത് മാസി, വിക്കി കൗശല്‍, സണ്ണി ഡിയോള്‍ എന്നിവരാണ് മികച്ച നടനുള്ള നോമിനേഷൻ പട്ടികയിലുണ്ടായിരുന്നത്. സഹതാരങ്ങള്‍ക്ക് നന്ദിയും ആശംസകളും അറിയിച്ച ശേഷമാണ് ഷാരൂഖ് അവാർഡ് ഏറ്റുവാങ്ങിയത്. എല്ലാവരും മികച്ച നടന്മാരാണെന്നും തന്റെ ആരാധകരുടെ സ്നേഹമാണ് ഈ പുരസ്കാരമെന്നും ഷാരൂഖ് വേദിയില്‍ പറഞ്ഞു.

മികച്ച സംവിധായിക – വിധു വിനോദ് ചോപ്ര, 12TH FAIL

മികച്ച സഹനടൻ – അനില്‍ കപൂർ , ചിത്രം- അനിമല്‍

മികച്ച സഹനടി – ഷബാന ആസ്മി, ചിത്രം- റോക്കി റാണി

മികച്ച നടൻ (നെഗറ്റീവ് റോള്‍)- ബോബി ഡിയോള്‍, ചിത്രം- അനിമല്‍

മികച്ച കഥ – റോക്കി ഔർ റാണി കി പ്രേം കഹാനി

മികച്ച സംഗീതം – അനിമല്‍

മികച്ച ഗായകൻ- ഭൂപീന്ദർ ബബ്ബല്‍, ചിത്രം- അനിമല്‍

മികച്ച ഗായിക – ശില്‍പ റാവു