video
play-sharp-fill
പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ : ഒടുവില്‍ വിജയം: കൃത്രിമക്കണ്ണുകള്‍ വികസിപ്പിച്ച്‌ ശാസ്ത്രം :താമസിക്കാതെ ഇത് മനുഷ്യരില്‍ ഉപയോഗിച്ച്‌ തുടങ്ങുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന.

പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ : ഒടുവില്‍ വിജയം: കൃത്രിമക്കണ്ണുകള്‍ വികസിപ്പിച്ച്‌ ശാസ്ത്രം :താമസിക്കാതെ ഇത് മനുഷ്യരില്‍ ഉപയോഗിച്ച്‌ തുടങ്ങുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന.

ഡൽഹി: ഇനി കാഴ്ച്ചയില്ലാത്തവര്‍ക്ക് ആശ്വസിക്കാം. അത്തരത്തിലൊരു കണ്ടുപിടുത്തമാണ് ശാസ്ത്രലോകത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലിതാ ലോകത്ത് ആദ്യമായി ‘ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം’ എന്ന അത്യാധുനിക സാങ്കേതിക വിദ്യ നടപ്പിലായിരിക്കുകയാണ്.

ഇതിന്റെ സഹായത്തോടെ കൃത്രിമ കണ്ണുകള്‍ (ബയോണിക് ഐ) വികസിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മോനാഷ് സര്‍വകലാശാലയിലെ ഗവേഷകര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണുകളില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ കൈമാറുന്ന നാഡികളാണ് ഒപ്റ്റിക് നാഡികള്‍. ഇവയ്ക്ക് തകരാറ് സംഭവിച്ചാല്‍ കാഴ്ച്ച എന്ന സ്വപ്‌നത്തിന് എന്നന്നേക്കുമായി തിരശ്ശീല വീഴും.

ഇതുവരെ ശാസ്ത്രത്തിന് പോലും ഇത് പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം തലച്ചോറിന്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്‌നലുകള്‍ അയയ്ക്കുകയാണ് ചെയ്യുന്നത്.

ഇതിലൂടെ കാഴ്ചയില്ലാത്തവര്‍ക്ക് വസ്തുക്കള്‍ കാണാന്‍ സാധിക്കും. കാഴ്ചയില്ലാത്ത നിരവധി ആളുകള്‍ക്ക് കാഴ്ച വീണ്ടെടുക്കുന്നതിന് ഈ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്.

മിനിയേച്ചര്‍ കാമറയും വിഷന്‍ പ്രൊസസറും അടങ്ങിയതാണ് ജെന്നാരിസ് സിസ്റ്റം. കൂടാതെ ഉപയോക്താവിന് ലഭിക്കുന്ന വിഷ്വല്‍ ഡാറ്റ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും

തലച്ചോറില്‍ ടൈലുകള്‍, വയര്‍ലെസ് റിസീവറുകള്‍, മൈക്രോ ഇലക്‌ട്രോഡുകള്‍ എന്നിവ സ്ഥാപിക്കും. ഭേദമാകാത്ത അന്ധതയുള്ളവരിലാണ് ബയോണിക് വിഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുക.

കാമറയില്‍ പതിയുന്ന ചിത്രങ്ങളില്‍ നിന്ന് പ്രോസസര്‍ ഡാറ്റ തലച്ചോറില്‍ സ്ഥാപിച്ചിരിക്കുന്ന ടൈലുകളിലേക്ക് സിഗ്‌നല്‍ ആയി അയക്കുന്നു. തുടര്‍ന്ന് മസ്തിഷ്‌കത്തിന്റെ പ്രാഥമിക വിഷ്വല്‍ കോര്‍ട്ടക്‌സില്‍ സ്ഥാപിച്ചിരിക്കുന്ന മൈക്രോ ഇലക്‌ട്രോഡുകള്‍ തലച്ചോറിലെ ന്യൂറോണുകളെ

ഉത്തേജിപ്പിക്കുകയും ഇത് ഫോസ്‌ഫെന്‍സ് എന്ന പ്രകാശത്തിന്റെ ഫ്‌ലാഷുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം ഫോസ്‌ഫെനുകളെ ചിത്രങ്ങളായി വ്യാഖ്യാനിക്കാന്‍ മസ്തിഷ്‌കം പരിശീലിക്കുന്നു.

താമസിക്കാതെ തന്നെ ഇത് മനുഷ്യരില്‍ ഉപയോഗിച്ച്‌ തുടങ്ങുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന.