play-sharp-fill
‘പണി’ യിലെ ആദ്യ ലിറിക്കല്‍ ഗാനത്തെ നെഞ്ചിലേറ്റി പ്രേക്ഷകര്‍ ”മറന്നാടു പുള്ളേ…മുറിപ്പാടുകളെ…”

‘പണി’ യിലെ ആദ്യ ലിറിക്കല്‍ ഗാനത്തെ നെഞ്ചിലേറ്റി പ്രേക്ഷകര്‍ ”മറന്നാടു പുള്ളേ…മുറിപ്പാടുകളെ…”

മലയാളികളുടെയും ഇപ്പോള്‍ അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനാണ് ജോജു ജോർജ്‌. അദ്ദേഹം ആദ്യമായി രചന – സംവിധാനം നിർവഹിക്കുന്ന ‘പണി’ യില്‍ നിന്നും ആദ്യത്തെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.

വിഷ്ണു വിജയ് സംഗീത സംവിധാനവും, മുഹ്സിൻ പരാരി രചനയും നിർവ്വഹിച്ച ഈ ഗാനം പാടിയിരിക്കുന്നതും വിഷ്ണു വിജയ് തന്നെയാണ്. മറന്നാടു പുള്ളേ…മുറിപ്പാടുകളെ… എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.

ഈ ഗാനത്തിന്റെ റിലീസിനോടൊപ്പം തന്നെ ചിത്രത്തിന്റെ മറ്റൊരു വിശേഷവും “പണി” യുടെ അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. പ്രേക്ഷകർ നാളുകളായി കാണാൻ കാത്തിരിക്കുന്ന “പണി ” ഒക്ടോബർ മാസം 17 ന് പ്രേക്ഷകരിലേക്കെത്തുമുള്ള പ്രഖ്യാപനമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതും അഞ്ചു ഭാഷകളില്‍. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും എന്നാണ് ഏറ്റവും പുതിയ വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററും ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനില്‍ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികള്‍ സ്വപ്നങ്ങള്‍ക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി വീണ്ടും മലയാളത്തില്‍ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.

താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വലിയ ബജറ്റില്‍ 110 ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ട്‌ നീണ്ടുനിന്നിരുന്നു. ചിത്രത്തിന്റെ വിതരണ സംബന്ധമായി മുൻ നിര വിതരണ കമ്ബനികളുമായി ചർച്ചയിലാണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍ ഇപ്പോള്‍.

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറില്‍ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്ബനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ മുൻ നിര ടെക്നീഷ്യൻമാരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവർത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. PRO: ആതിര ദില്‍ജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.