play-sharp-fill
റെന്‍റ് എ കാര്‍ വ്യവസ്ഥയില്‍ കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാടകയ്ക്കെടുത്ത കാറുകള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയതായി പരാതി ; കരാറുകാരനെതിരെ കേസെടുത്ത് പോലീസ്

റെന്‍റ് എ കാര്‍ വ്യവസ്ഥയില്‍ കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാടകയ്ക്കെടുത്ത കാറുകള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയതായി പരാതി ; കരാറുകാരനെതിരെ കേസെടുത്ത് പോലീസ്

കടുത്തുരുത്തി: റെന്‍റ് എ കാര്‍ വ്യവസ്ഥയില്‍ വാടകയ്ക്കെടുത്ത കാറുകള്‍ പണയപ്പെടുത്തി കരാറുകാരന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി.

സംഭവവുമായി ബന്ധപ്പെട്ട് റെന്‍റ് എ കാര്‍ ബിസിനസ് നടത്തുന്ന കല്ലറ സ്വദേശിയായ കെ.വി. അജിമോനെതിരെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, കുറവിലങ്ങാട്, കടുത്തുരുത്തി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ 22നാണ് സംഭവം സംബന്ധിച്ച്‌ പോലീസില്‍ പരാതി ലഭിക്കാന്‍ തുടങ്ങിയത്. വാർത്ത പുറത്തായതോടെ അജിമോന്‍ മൊബൈല്‍ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണ്. ഇയാളുമായി അടുപ്പമുള്ളവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂര്‍-10, കുറവിലങ്ങാട്-അഞ്ച്, കടുത്തുരുത്തി-നാല്, ഗാന്ധിനഗര്‍-അഞ്ച് എന്നിങ്ങനെയാണ് നിലവില്‍ പരാതിപ്പെട്ടിട്ടുള്ളവരുടെ എണ്ണം. വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തുവരാനാണ് സാധ്യത. കാര്‍ വാടകയ്ക്കു നല്‍കിയിട്ടുള്ള പലരും നാട്ടിലില്ലാത്തതാണ് പരാതി വൈകുന്നതെന്നും പറയുന്നു.

സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ: വര്‍ഷങ്ങളായി റെന്‍റ് എ കാര്‍ ബിസിനസ് നടത്തുന്നയാളാണ് അജിമോന്‍. പലരും ഇദേഹത്തെ വിശ്വസിച്ചു വാഹനം വാടകയ്ക്ക് നല്‍കിയിരുന്നു. ഒരു മാസത്തിലധികമായി വാടകയ്ക്കെടുക്കുന്ന കാറുകളോ വാടകയോ തിരികെ ലഭിക്കാതെ വന്നതോടെ തിരക്കി വന്നപ്പോഴാണ് കാറുകള്‍ പലതും അജിമോന്‍റെ കൈവശം ഇല്ലെന്ന വിവരം ഉടമകള്‍ അറിയുന്നത്.

വാഹനങ്ങള്‍ ഓട്ടത്തിലാണെന്നാണ് അജിമോന്‍ ഉടമകളോട് പറഞ്ഞിരുന്നത്. പിന്നീട് പലരും നടത്തിയ അന്വേഷണത്തിലാണ് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ഇടങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി വാഹനം പണയപ്പെടുത്തി അജിമോന്‍ പണം എടുത്തതായി അറിയുന്നത്.