play-sharp-fill
മധ്യകേരള മഹായിടവകയുടെ അത്മായ ഫെലോഷിപ്പ് സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ഒക്ടോബർ 2ന് ഒളശ്ശയിൽ

മധ്യകേരള മഹായിടവകയുടെ അത്മായ ഫെലോഷിപ്പ് സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ഒക്ടോബർ 2ന് ഒളശ്ശയിൽ

കോട്ടയം : സി എസ് ഐ മധ്യകേരള മഹായിടവക അത്മായ ഫെലോഷിപ്പ് 49 -മത് വാർഷിക സമ്മേളനവും സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഒളശ്ശ സെന്റ് മാർക്സ് സി എസ് ഐ പള്ളിയിൽ വെച്ച് നടത്തപ്പെടും.

ആത്മായ ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് റവ. ഷാജി ജേക്കബ് തോമസ് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

അഡ്വ. ടി. എൽ. സാംകുട്ടി മുഖ്യ സന്ദേശം നൽകും. റവ. ജിജി ജോൺ ജേക്കബ്, റവ. അനിയൻ കെ പോൾ, അഡ്വ. സ്റ്റീഫൻ ജെ ഡാനിയേൽ, അഡ്വ. ഷീബാ തരകൻ, മത്തായിച്ചൻ ഈട്ടിക്കൽ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോൺസൺ പി. കുരുവിള, സോളമൻ ജോസഫ്, പ്രൊഫ. ജോർജ് മാത്യു, റവ. ജേക്കബ് ജോർജ്, റവ. ചെറിയാൻ തോമസ്, മാണി ജോസഫ് എന്നിവർ പ്രസംഗിക്കും.

സുവർണ്ണ ജൂബിലി (1975 -2025) ആഘോഷങ്ങളുടെ ഉദ്ഘാടനം, ജൂബിലി പദ്ധതികളുടെ അവതരണം, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സുനിൽ കെ. എസ് ന് ആദരവ്, മഹായിടവക ആത്മായ ബൈബിൾ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടത്തപ്പെടും. മധ്യകേരള മഹായിടവകയിലെ 400ൽ പരം പള്ളികളിൽ നിന്നും 2000 അൽമായ പ്രതിനിധികൾ പങ്കെടുക്കും.