ആദ്യം അരീപ്പറമ്പ് ഷാപ്പിൽ പിന്നാലെ കൈതക്കുഴി ഷാപ്പിലും ; കള്ള് മൂത്തപ്പോൾ സംഘർഷം , രണ്ട് പേർ പിടിയിൽ
ചേർത്തല: ആലപ്പുഴ അരീപ്പറമ്ബില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അർത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ചേർത്തല സൗത്ത് പഞ്ചായത്ത് പത്താം വാർഡില്‍ പനങ്ങാട്ട് വെളി ബിനുമോൻ (40), ചേർത്തല സൗത്ത് പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഇല്ലത്ത് വെളി അഖില്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 24ന് വൈകിട്ട് അരീപ്പറമ്ബ് പഞ്ചായത്ത് ഓഫീസിന് തെക്കുവശത്തുള്ള ഷാപ്പിന് സമീപത്തും, അരീപ്പറമ്ബ് കൈതക്കുഴി ഷാപ്പിന് സമീപത്ത് വച്ചും ഇരുവരും തമ്മില്‍ അടിപിടി ഉണ്ടാവുകയും രണ്ടുപേർക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവമായി ബന്ധപ്പെട്ട അർത്തുങ്കല്‍ പൊലീസ് വധശ്രമത്തിന് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടുപേരും നിരവധി കേസുകളിലെ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അർത്തുങ്കല്‍ ഇൻസ്പെക്ടർ പി ജി മധു, എസ്ഐ ഡി സജീവ് കുമാർ, എസ് ഐ സുധീർ, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ സുനിലാല്‍, ഷൈനി എന്നിവർ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.