video
play-sharp-fill
ലൈംഗിക ഉത്തേജനത്തിനായി നടി ചികിത്സ തേടി; പിന്നീടുണ്ടായ മാറ്റങ്ങള്‍ തുറന്നു പറഞ്ഞ് താരം; ടൈറ്റാനിക്കിലെ റോസിനെ ആരും മറന്നിട്ടുണ്ടാവില്ല.

ലൈംഗിക ഉത്തേജനത്തിനായി നടി ചികിത്സ തേടി; പിന്നീടുണ്ടായ മാറ്റങ്ങള്‍ തുറന്നു പറഞ്ഞ് താരം; ടൈറ്റാനിക്കിലെ റോസിനെ ആരും മറന്നിട്ടുണ്ടാവില്ല.

ഡൽഹി:റോസായി വന്ന് മലയാളികളുടെ വരെ ഹൃദയം കീഴടക്കിയ നായികയാണ് കേറ്റ് വിന്‍സ്ലെറ്റ്.
48 വയസ്സാണ് താരത്തിനിപ്പോള്‍.

പോഡ്കാസ്റ്റിലൂടെ ടെസ്റ്റോസ്റ്റിറോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിയുമായി (ടി.ആര്‍.ടി) ബന്ധപ്പെട്ട തന്റെ അനുഭവത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞിരിക്കുകയാണ് കേറ്റ്. നാല്‍പ്പതുകളുടെ അവസാനത്തോട് അടുക്കുമ്പോള്‍ സ്ത്രീകളിലെ ലൈംഗിക താല്പര്യം വീണ്ടെടുക്കാന്‍

ടെസ്റ്റോസ്റ്റിറോണ്‍ തെറാപ്പി എങ്ങനെയൊക്കെ സഹായകമാണെന്നും അവർ വ്യക്തമാക്കി. ടെസ്റ്റോസ്റ്റിറോണ്‍ റീപ്ലേസ്‌മെൻ്റ് തെറാപ്പി തന്നെ വീണ്ടും സെക്സിയായി തോന്നിപ്പിക്കാൻ സഹായിച്ചതായും അവർ സൂചിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ചില സമയങ്ങളില്‍ സ്ത്രീകള്‍ക്ക് തൈറോയിഡ് പ്രശ്‌നങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ മൂലം ലൈംഗിക ഉത്തേജനത്തില്‍ പ്രശന്ങ്ങള്‍ ഉണ്ടാകാം.

സ്തീകളില്‍ എല്ലായ്പ്പോഴും ചെറിയ അളവില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കാറുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച്‌ ഇവയുടെ അളവും കുറയുന്നു. ഇത്തരത്തില്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് സ്ത്രീശരീരത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. ഇതുമൂലം

ഹോര്‍മോണ്‍ വ്യതിയാനം, അസ്ഥികളില്‍ ബുദ്ധിമുട്ട്, വൈകാരികമായ ഏറ്റക്കുറച്ചിലുകള്‍ എന്നിവ ഉണ്ടാകുകയും ഇത് ലൈംഗികഉത്തേജനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. അതിനാലവ പുന:സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ടെസ്റ്റോസ്റ്റിറോണ്‍ തെറാപ്പി നടത്തേണ്ടതുണ്ട്.”-അവർ പറഞ്ഞു.

ടെസ്‌റ്റോസ്റ്റിറോണ്‍ കുറഞ്ഞ ആളുകളില്‍ അത് കൂട്ടുന്നതിനാണ് ടി.ആര്‍.ടി. തെറാപ്പി നടത്തുന്നത്. ചില സ്ത്രീകളില്‍ തെറാപ്പി ആരംഭിച്ചശേഷം ഉത്കണ്ഠ കുറയുകയും മെച്ചപ്പെട്ട മാനസികാരോഗ്യം കൈവരുകയും ചെയ്യുന്നു.

കൂടാതെ ക്ഷീണം കുറച്ച്‌ പേശികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഊര്‍ജം വീണ്ടെടുക്കാനും സഹായിക്കുന്നു. ഈ തെറാപ്പിമൂലം സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ലൈംഗികാഭിലാഷവും

ഉത്തേജനവും സാധ്യമാകുന്നു. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനു ശേഷമുള്ള ഓസ്റ്റിയോപൊറോസിസില്‍ നിന്നും രക്ഷനേടാനും ഇതൊരു മാർഗമാണ്.

ടി.ആര്‍.ടി റീപ്ലേസ്മെന്റ് തെറാപ്പി വിദഗ്ധരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ മാത്രം നടക്കേണ്ട ഒന്നാണ്.