video
play-sharp-fill
ഷോപ്പിംഗ്, ഐഫോൺ, പബ്ബുകൾ, കാമുകിയുടെ അത്യാഢബരങ്ങൾക്ക് കാമുകൻ കണ്ടെത്തിയ വഴി മോഷണം: ഒടുവിൽ നിയമ വിദ്യാർത്ഥിയായ കാമുകൻ അറസ്റ്റിൽ

ഷോപ്പിംഗ്, ഐഫോൺ, പബ്ബുകൾ, കാമുകിയുടെ അത്യാഢബരങ്ങൾക്ക് കാമുകൻ കണ്ടെത്തിയ വഴി മോഷണം: ഒടുവിൽ നിയമ വിദ്യാർത്ഥിയായ കാമുകൻ അറസ്റ്റിൽ

 

ഉത്തർപ്രദേശ്: കാമുകിയുടെ ആഢംബര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മോഷണം നടത്തിയ നിയമ വിദ്യാർത്ഥി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ജൗൻപൂർ സ്വദേശിയായ അബ്ദുൾ ഹലീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.

 

അടുത്തിടെ ലഖ്‌നൗവിലെ ഗോമതി നഗറിൽ മോഷണ പരമ്പര നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് അബ്ദുൾ ഹലീമിനെ പിടികൂടിയത്.

 

കാമുകിയുടെ അമിതമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് നിരവധി മോഷണങ്ങൾ നടത്തിയതെന്ന് അബ്ദുൾ ഹലീം സമ്മതിച്ചു. ഒരാഴ്ചയ്ക്കിടെ ഇയാൾ പ്രദേശത്തെ മൂന്ന് വീടുകളിലാണ് കവർച്ച നടത്തിയത്. ഷോപ്പിംഗ്, മാളുകൾ സന്ദർശിക്കൽ, ഐഫോൺ വാങ്ങൽ, ക്ലബ്ബുകളിൽ പോകൽ, സിനിമ കാണൽ തുടങ്ങിയവയിലെല്ലാം അമിത താല്പര്യമുള്ള ആളാണ് കാമുകിയെന്നാണ് അബ്ദുൾ ഹലീം പോലീസിനോട് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഗോമതി നഗറിലെ നിരവധി വീടുകളിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും പണവും നിയമ വിദ്യാർത്ഥിയുടെ കൈവശം പൊലീസ് കണ്ടെത്തി.