ലൈംഗിക പീഡന പരാതിയിൽ മുകേഷിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ: ‘അറസ്റ്റ് രേഖപ്പെടുത്തിയാലും അദ്ദേഹം കുറ്റവാളി ആകുന്നില്ലല്ലോ, കോടതിയാണ് കുറ്റവാളിയെ കണ്ടെത്തുന്നത്’
തിരുവനന്തപുരം: ലൈംഗിക പീഢന കേസില്‍ അറസ്റ്റിലായ എം മുകേഷ് എംഎല്‍എയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. “അറസ്റ്റിലായ ഒരുപാട് പേര്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നുണ്ടല്ലോ. അറസ്റ്റിലായെങ്കില്‍ അദ്ദേഹം കുറ്റവാളി ആകുന്നില്ലല്ലോയെന്നും” മന്ത്രി ചോദിച്ചു.
കോടതി ഒരു നിഗമനത്തില്‍ എത്തുമ്പോള്‍ അല്ലേ കുറ്റവാളി ആണോ എന്ന് തീരുമാനിക്കേണ്ടത്. അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു സ്ഥാനമല്ല എംഎല്‍എ സ്ഥാനം. തുടര്‍നടപടിയില്‍ പോയതിന് ശേഷം ചര്‍ച്ച ചെയ്തിട്ട് കാര്യമുള്ളുവെന്നും സജി ചെറിയാന്‍ പറഞ്ഞു.
ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0