video
play-sharp-fill
വാക്കേറ്റത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വടകരയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു

വാക്കേറ്റത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വടകരയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു

വടകര: മംഗളൂരുവില്‍ യുവാവിനെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ചോമ്ബാല ഹാർബറില്‍നിന്ന് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

മംഗലാപുരം തോടബഗാർ സ്വദേശി ധർമപാല്‍ സുവർണ (48) നെയാണ് മംഗലാപുരം പനമ്ബൂർ പൊലീസ് കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ ഡൻസാഫ് സ്ക്വാഡിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. നാട്ടില്‍ നിന്നും മുതുകപ്പയെന്ന ബസവരാജ് (38) നെ കൊല ചെയ്ത് മുങ്ങിയ പ്രതി മത്സ്യബന്ധന തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്തുവരികയായിരുന്നു.

വാക്കേറ്റത്തിനിടെ സുഹൃത്തായ ബസവരാജിനെ കൊലപ്പെടുത്തിയാണ് പ്രതി മുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലുദിവസത്തോളമായി ചോമ്ബാലയിലും പരിസരത്തും പ്രതി താമസിച്ച്‌ വരികയായിരുന്നു. മംഗലാപുരത്തുനിന്ന് ഫൈബർ വള്ളത്തിലാണ് ചോമ്ബാലയിലെത്തിയത്. മത്സ്യബന്ധനത്തിടെയാണ് പ്രതി പൊലീസിന്റെ വലയിലായത്.