play-sharp-fill
റേഷൻ കാർഡ് മസ്റ്ററിംഗ് പുനരാരംഭിച്ചു: ഒക്ടോബർ 31നകം പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ വിതരണം മുടങ്ങുമെന്ന് കേന്ദ്ര നിർദേശം

റേഷൻ കാർഡ് മസ്റ്ററിംഗ് പുനരാരംഭിച്ചു: ഒക്ടോബർ 31നകം പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ വിതരണം മുടങ്ങുമെന്ന് കേന്ദ്ര നിർദേശം

 

തിരുവനന്തപുരം: സാങ്കേതിക പ്രശ്നങ്ങൾ കാരണം നിറുത്തിവച്ചിരുന്ന റേഷൻ കാർഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ് ഇന്ന് (സെപ്തംബർ 18 ) പുനരാരംഭിച്ചു. മൂന്ന് ഘട്ടങ്ങളായി മസ്റ്ററിംഗ് പൂർത്തിയാക്കാനാണ് തീരുമാനം.

 

തിരുവനന്തപുരം ജില്ലയിലാണ് ആദ്യ ഘട്ടത്തിൽ മസ്റ്ററിംഗ് നടക്കുക. ഇന്നു മുതൽ 24 വരെയാണ് തിരുവനന്തപുരത്തെ മസ്റ്ററിംഗ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ സെപ്തംബർ 25 മുതൽ ഒക്ടോബർ ഒന്നുവരെയാണ് രണ്ടാം ഘട്ടം മസ്റ്ററിംഗ് നടക്കുക.

 

മൂന്നാം ഘട്ടത്തിൽ പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മസ്റ്ററിംഗ് നടക്കും. ഒക്ടോബർ ഒന്നു മുതൽ 8 വരെയാണ് മൂന്നാം ഘട്ട മസ്റ്ററിംഗ് നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നാണ് കേന്ദ്രം സംസ്ഥാനത്തിന് നൽകിയ നിർദ്ദേശം. പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ വിതരണം മുടങ്ങുമെന്നും അറിയിപ്പുണ്ട്. ഒക്ടോബർ 15 ന് ഉള്ളിൽതന്നെ മസ്റ്ററിംഗ് പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

 

1.10 കോടി കാർഡ് ഉടമകളാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ചാണ് ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടത്.