കറൻ്റ് ബില്ല് ഇനി അതാത് മാസം: ബില്ല് തരാൻ വരുന്നവരുടെ കൈയ്യിൽ പണം അടയ്ക്കാം: ഉപഭോക്താവ് മീറ്റർ റീഡിംഗ് എടുക്കുന്നതും പരിഗണനയിൽ: പുതിയ മാറ്റങ്ങള്‍ ഇതാ
തിരുവനന്തപുരം: രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ഉപഭോക്താക്കളില്‍ നിന്ന് ബില്‍ ഈടാക്കുന്ന കാര്യം കെഎസ്‌ഇബിയുടെ പരിഗണനയില്‍.
സ്വന്തമായി മീറ്റർ റീഡിംഗ് നടത്തി ബില്ല് അടയ്ക്കാനുള്ള സൗകര്യമുണ്ടാകും. സ്പോട്ട് ബില്ലിനൊപ്പം ക്യൂ ആര് കോഡ് ഏർപ്പെടുത്തി പണമടയ്ക്കാനുള്ള സൗകര്യവും കെഎസ്‌ഇബി ഏർപ്പെടുത്തും. ഉയർന്ന താരിഫും അമിത ബില്ലും ഒഴിവാക്കാനായാണ് പ്രതിമാസ ബില്‍ ഏർപ്പെടുത്തുന്നത്.
ഉപഭോഗം 200 യൂണിറ്റിന് മുകളില്‍ കടന്നാല്‍ തുടർന്നുള്ള 8 രൂപ 20 പെെസ താരിഫ് ചാർജ്ജായി നല്‍കണം. 1.40 കോടി വരുന്ന ഉപഭോക്താക്കള്‍ ഉയർന്ന തുക ബില്ലായി നല്‍കേണ്ടി വരും. പ്രതിമാസ ബില്‍ ഏർപ്പെടുത്തുന്നത് താരിഫ് ചാർജ് ഒഴിവാക്കുന്നതിന് സഹായകരമാകും. ഇതെല്ലാം എങ്ങനെ നടപ്പാക്കാം എന്നതിനെ കുറിച്ചാണ് കെഎസ്‌ഇബി പരിഗണിക്കുന്നത്.
9 രൂപയാണ് കെഎസ്‌ഇബി ശരാശരി മീറ്റർ റീഡിംഗിന് ചെലവാക്കുന്നത്. പ്രതിമാസ ബില്ലാകുമ്പോള്‍ ഇതിൻറെ ഇരട്ടി ചെലവ് വരും. അധിക ജീവനക്കാരെയും സ്പോട്ട് ബില്ലിംഗിനായി നിയമിക്കണം. ഇത് അനാവശ്യ ചെലവായത് കൊണ്ട് ഉപഭോക്താക്കളെ കൊണ്ട് മീറ്റർ റീഡിംഗിന് സൗകര്യം ഏർപ്പെടുത്താനാണ് ശ്രമിക്കുന്നത്. കസ്റ്റമർ കെയർ നമ്പരോ വാട്സ് ആപ്പ് ഗ്രൂപ്പോ ഏർപ്പെടുത്തി സെക്ഷൻ ഓഫീസുകളില്‍ വിവരം നല്‍കി ബില്‍ അടയ്ക്കുന്നതും പരിഗണനയിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്പോട്ട് ബില്ലിംഗിന് ജീവനക്കാരെത്തുമ്പോള്‍ ഉപഭോക്താവിൻറെ റീഡിംഗ് പരിശോധിച്ചാല്‍ മതി. അപ്പോള്‍ തന്നെ ക്യൂ ആർ കോഡ് നല്‍കി പേയ്മെന്റ് നടത്തുന്ന കാര്യവും പരിഗണനയിലാണ്.
പ്രതിമാസ ബില്‍ ഏർപ്പെടുത്തുന്നത് കുടിശിക ഒഴിവാക്കാനും ബാധ്യത കുറയ്ക്കാനും കെഎസ്‌ഇബിയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 3400 കോടിയാണ് നിലവിലെ കെഎസ്‌ഇബിയുടെ ബാധ്യത. പ്രതിമാസമാകുന്നതോടെ എല്ലാവരും ബില്‍ അടയ്ക്കാൻ തയ്യാറാകുമെന്നാണ് ബോർഡ് പ്രതീക്ഷിക്കുന്നത്.
നവംബർ 1ന് മുമ്പാ .യി വെെദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതും കെഎസ്‌ഇബിയുടെ പരിഗണനയിലുണ്ട്. 3.25 രൂപയാണ് നിലവില്‍ ഒരു യൂണിറ്റിന്റെ നിരക്ക്. ഇംഗ്ലീഷിലുള്ള ഇലക്‌ട്രിസിറ്റി ബില്‍ മലയാളത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മീറ്റർ റീഡിംഗ് മെഷീനില്‍ തന്നെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഭാഷയില്‍ ബില്‍ നല്‍കാനുള്ള സംവിധാനമാണ് കെഎസ്‌ഇബി ഒരുക്കിയിരിക്കുന്നത്.
മൊബൈല്‍
ഫോണിലേക്ക് മെസ്സേജായും ഇമെയിലായും ഉപഭോക്താക്കള്‍ക്ക് ബില്‍ ലഭിക്കും. കെഎസ്‌ഇബി ആപ്പിലൂടെയും wss.kseb.in എന്ന വെബ്‌സൈറ്റിലൂടെയും ബില്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.