play-sharp-fill
63 രൂപ ശമ്പളമുള്ള പള്‍സര്‍ സുനിക്ക് പണം എവിടെ നിന്ന്’ ? കോടതിയിൽ പോകാൻ സഹായിച്ചതാര്? ഒന്നാം പ്രതി ഇറങ്ങുമ്പോള്‍ ദിലീപ് ഭയക്കണോ ? ജാമ്യം നേടി പുറത്തിറങ്ങിയാല്‍ എല്ലാം സുനി പരസ്യമാക്കുമോ ? പൾസർ സുനി പുറത്തിറങ്ങുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഇവ…

63 രൂപ ശമ്പളമുള്ള പള്‍സര്‍ സുനിക്ക് പണം എവിടെ നിന്ന്’ ? കോടതിയിൽ പോകാൻ സഹായിച്ചതാര്? ഒന്നാം പ്രതി ഇറങ്ങുമ്പോള്‍ ദിലീപ് ഭയക്കണോ ? ജാമ്യം നേടി പുറത്തിറങ്ങിയാല്‍ എല്ലാം സുനി പരസ്യമാക്കുമോ ? പൾസർ സുനി പുറത്തിറങ്ങുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഇവ…

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്.
ജാമ്യ വ്യവസ്ഥ വിചാരണ കോടതി വൈകാതെ തീരുമാനിക്കും. എന്തൊക്കെ നിബന്ധന വേണം എന്ന് സംസ്ഥാന സര്‍ക്കാരിന് കോടതിയില്‍ ആവശ്യപ്പെടാം. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ പോകുന്നത്. ഈ വേളയില്‍ ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിയാണ്.

വിചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സുനി ജാമ്യം തേടി പോയിട്ടുണ്ട്. വലിയ തുക ചെലവ് വരുന്ന ഈ വ്യവഹാര നടപടികള്‍ക്ക് പണം എവിടെ നിന്ന് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

മറ്റൊന്ന് നടിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയാണ്. പള്‍സര്‍ സുനിയുടെ അടുത്ത നീക്കങ്ങള്‍ എന്താണ് എന്നതും അറിയേണ്ടതുണ്ട്. സുനി ഭീഷണിപ്പെടുത്തി എന്ന് ഒരുവേള കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപ് ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 ഫെബ്രുവരി 17നാണ് ഓടുന്ന കാറില്‍ വച്ച്‌ നടി ആക്രമിക്കപ്പെട്ടത്. ദിവസങ്ങള്‍ക്കകം പള്‍സര്‍ സുനിയും കൂട്ടുപ്രതികളും അറസ്റ്റിലായി. മൂന്ന് മാസത്തിന് ശേഷമാണ് നടന്‍ ദിലീപിന് സംഭവത്തില്‍ പങ്കുണ്ട് എന്ന ആരോപണം ഉയര്‍ന്നത്. വൈകാതെ ദിലീപും അഴിക്കുള്ളിലായി. 83 ദിവസം ജയിലില്‍ കിടന്ന ദിലീപ് ജാമ്യം നേടി പുറത്തിറങ്ങി. വര്‍ഷങ്ങളെടുത്തെങ്കിലും ഘട്ടങ്ങളായി കേസിലെ മറ്റു പ്രതികള്‍ക്കും ജാമ്യം കിട്ടി.

എന്നാല്‍ ഏഴര വര്‍ഷമായി സുനിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ഈ ഒരു ഭാഗം തന്നെയാണ് സുനി സുപ്രീംകോടതിയില്‍ ജാമ്യം തേടിയപ്പോള്‍ ചൂണ്ടിക്കാട്ടിയതും. ആരോഗ്യ പ്രശ്‌നങ്ങളും ഉന്നയിച്ചു. കേസില്‍ അസാധാരണമായി നടന്ന ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ ശേഷമാണ് സുപ്രീംകോടതി സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകള്‍ ഒരാഴ്ച്ചയ്ക്കകം വിചാരണ കോടതി തീരുമാനിക്കും.

സുനി ജയിലില്‍ നിന്ന് അമ്മയ്ക്ക് കൈമാറിയ കത്ത് 2022ല്‍ വലിയ ചര്‍ച്ചയായിരുന്നു. ഇക്കാര്യത്തില്‍ പോലീസ് സുനിയുടെ അമ്മ ശോഭനയുടെ മൊഴി എടുക്കുകയും ചെയ്തിരുന്നു. സുനിയുടെ ജീവന് ഭീഷണിയുണ്ട് എന്ന മട്ടിലായിരുന്നു ശോഭനയുടെ പ്രതികരണം. ദിലീപിനെതിരെ അവര്‍
സംസാരിക്കുകയും ചെയ്തു. സുനി അന്ന് പറയാന്‍ ശ്രമിച്ചത് എന്ത് എന്ന ചോദ്യം ബാക്കിയാണ്. ജാമ്യം നേടി പുറത്തിറങ്ങിയാല്‍ എല്ലാം സുനി പരസ്യമാക്കുമോ എന്നാണ് അറിയേണ്ടത്.

വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ സുനിക്ക് മാധ്യമങ്ങളുമായി സംസാരിക്കുന്നതില്‍ കോടതി നിയന്ത്രണം വച്ചേക്കാം. അതേസമയം, സുനി ഭീഷണിപ്പെടുത്തി എന്ന് കേസിന്റെ ആദ്യ വര്‍ഷങ്ങളില്‍ ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു. ഇത് പ്രത്യേക കേസായി പരിഗണിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് പ്രോസിക്യൂഷന്‍ ദിലീപിന്റെ വാദം തള്ളുകയാണ് ചെയ്തത്.

സുനി പുറത്തിറങ്ങുമ്പോള്‍ നടിയുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കയാണ്
ഉമ തോമസ് എംഎല്‍എ പങ്കുവച്ചത്. നടിയുടെ സുരക്ഷ പോലീസ് ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് നടിയെ പ്രതി ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

‘ജയിലില്‍ 63 രൂപ മുതല്‍ 100 രൂപ വരെ മാത്രം ശമ്പളമുള്ള പള്‍സര്‍ സുനിക്ക് കോടതിയില്‍ പോകാന്‍ ലക്ഷങ്ങള്‍ മുടക്കിയത് ആര് എന്ന ചോദ്യമാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉന്നയിക്കുന്നത്. ദിലീപ് ഉള്‍പ്പെടെയുള്ളവരെ സുനി സഹായിക്കാന്‍ സാധ്യതയുണ്ടെന്നും
അദ്ദേഹം പറയുന്നു. ജാമ്യം തേടി തുടര്‍ച്ചയായി കോടതിയെ സമീപിച്ച സുനിക്ക് പിന്നില്‍ ആരെങ്കിലുമുണ്ടോ എന്ന് ഹൈക്കോടതി ജഡ്ജിയും നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.