play-sharp-fill
കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്മാർ ; വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യാപ്രവണത കൂടുതലെന്ന് റിപ്പോർട്ട് ; ജീവനൊടുക്കുന്നവരില്‍ 56 ശതമാനവും 46 വയസിന് മുകളിലുള്ളവരാണെന്നും കണക്കുകള്‍ ; ജീവനൊടുക്കിയവരില്‍ 37.2 ശതമാനം ദിവസവേതനക്കാരും 19.9 ശതമാനം തൊഴില്‍രഹിതരും ; ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ 2023ൽ ; ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ രേഖപ്പെടുത്തിയത് തിരുവനന്തപുരം ജില്ലയിൽ ; പിന്നിൽ മലപ്പുറം

കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്മാർ ; വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യാപ്രവണത കൂടുതലെന്ന് റിപ്പോർട്ട് ; ജീവനൊടുക്കുന്നവരില്‍ 56 ശതമാനവും 46 വയസിന് മുകളിലുള്ളവരാണെന്നും കണക്കുകള്‍ ; ജീവനൊടുക്കിയവരില്‍ 37.2 ശതമാനം ദിവസവേതനക്കാരും 19.9 ശതമാനം തൊഴില്‍രഹിതരും ; ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ 2023ൽ ; ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ രേഖപ്പെടുത്തിയത് തിരുവനന്തപുരം ജില്ലയിൽ ; പിന്നിൽ മലപ്പുറം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യാപ്രവണത കൂടുതലെന്ന് റിപ്പോർട്ട്. വിവാഹിതരായ പുരുഷൻമാർക്കിടയിലെ ആത്മഹത്യകളുടെ എണ്ണം കൂടുതലാണെന്ന് സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആത്മഹത്യയില്‍ അഭയംതേടുന്ന പുരുഷന്മാരില്‍ 76.6 ശതമാനവും വിവാഹിതരാണത്രെ. കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്മാരാണ്. ജീവനൊടുക്കുന്നവരില്‍ 56 ശതമാനവും 46 വയസിന് മുകളിലുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല്‍പത്തിയഞ്ച് പിന്നിട്ട പുരുഷൻമാർ നേരിടുന്ന മാനസിക- ശാരീരിക ബുദ്ധിമുട്ടുകളുടെ പ്രതിഫലനം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകളെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കുടുംബപ്രാരബ്ധങ്ങളും കുടുംബ പ്രശ്‌നങ്ങളും ഈ പ്രായത്തിനുള്ളില്‍ വരുന്നവരില്‍ ഏറെ സമ്മർദം ചെലുത്തുന്നുണ്ട്. സാമ്ബത്തിക അസ്ഥിരതയാണ് പുരുഷന്മമാരിലെ ആത്മഹത്യയുടെ മറ്റൊരു പ്രധാന കാരണം. ജീവനൊടുക്കിയവരില്‍ 37.2 ശതമാനം ദിവസവേതനക്കാരും 19.9 ശതമാനം തൊഴില്‍രഹിതരുമായിരുന്നു.

സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് രാജ്യത്തെ ശരാശരിയേക്കാള്‍ വളരെ ഉയർന്നുനില്‍ക്കുന്നുവെന്നാണ് സർക്കാർ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ദേശീയതലത്തിലെ കണക്കുകള്‍ പ്രകാരം 2022ല്‍ ലക്ഷത്തില്‍ 13 ആണ് ആത്മഹത്യാ നിരക്ക്. കേരളത്തില്‍ ഇത് 28.81 ആണെന്നത് സാഹചര്യത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.

സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ആത്മഹത്യനിരക്കിലെ പുരുഷ-സ്ത്രീ അനുപാതം 80:20 എന്നനിലയിലാണ്. 2022 മുതല്‍ 2023 വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്യുമ്ബോള്‍ ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ 2023ലാണ്. 2022ല്‍ സംസ്ഥാനത്ത് 8,490 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത് എങ്കില്‍ 2023ല്‍ ഇത് 10972 എന്ന നിലയിലേക്ക് ഉയർന്നു. ഈ കണക്കുകളില്‍ 8811 പേർ പുരുഷൻമാരായിരുന്നു.

2021ന് ശേഷം ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ സ്ഥിരമായി രേഖപ്പെടുത്തിയിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. വയനാടും കാസർഗോഡുമാണ് ഏറ്റവും കുറവ് ആത്മഹത്യകള്‍ രേഖപ്പെടുത്തിയത്. അതേസമയം, ജനസംഖ്യ പ്രകാരം ഒരു ലക്ഷം പേരില്‍ എത്രയെന്ന നിലയില്‍ ആത്മഹത്യകളുടെ കണക്കെടുത്താല്‍ വയനാട് നാലാംസ്ഥാനത്തുണ്ട്. ഈ കണക്ക് പ്രകാരം മലപ്പുറമാണ് ഏറ്റവും പിന്നില്‍.