play-sharp-fill
വാങ്ങിയിട്ട് ഒരാഴ്ച്ച, പുതിയ കാർ ഓടിച്ച് ആഗ്രഹം തീർന്നില്ല, അമിതവേഗതയിലെത്തിയ കാർ വീട്ടുമുറ്റത്ത് പാർക്ക്  ചെയ്ത കാറിലേക്ക് ഇടിച്ചു തീപടർന്നു

വാങ്ങിയിട്ട് ഒരാഴ്ച്ച, പുതിയ കാർ ഓടിച്ച് ആഗ്രഹം തീർന്നില്ല, അമിതവേഗതയിലെത്തിയ കാർ വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാറിലേക്ക് ഇടിച്ചു തീപടർന്നു

ചെങ്ങന്നൂർ: അമിതവേഗത്തിലെത്തിയ കാർ വീടിനു മുന്നില്‍ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ചതിനെത്തുടർന്ന് തീപിടിച്ചു. വനവാതുക്കര സ്വദേശി മണിക്കുട്ടന്റെ വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന കാറിലാണ് ഇടിച്ചുകയറിയത്.

 

തിരുവോണദിനത്തില്‍ കല്ലിശ്ശേരി-കുത്തിയതോട് റോഡില്‍ പള്ളത്തുപ്പടിക്കു സമീപമാണ് സംഭവം. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. തിരുവൻവണ്ടൂർ വനവാതുക്കര മാലിയില്‍ പടിഞ്ഞാറേതില്‍ എബ്രഹാം മാത്യു ഓടിച്ചിരുന്ന കാറാണ് കത്തിയത്.

 

മണിക്കുട്ടന്റെ വീടിന്റെ മതിലും ഇടിയിൽ തകർന്നു. ഇടിയുടെ ആഘാതത്തില്‍ നിർത്തിയിട്ടിരുന്ന പുതിയ കാർ ഷെഡ്ഡില്‍നിന്നു മുന്നിലേക്ക് ഉരുണ്ടുപോയതിനാലാണ് വലിയ രീതിയിലുള്ള അപകടമൊഴിവായത്. ഇടിച്ച കാറില്‍നിന്ന് തീയും പുകയും ഉയരുകയും അല്‍പസമയത്തിനുള്ളില്‍ തീയാളിപ്പടരുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഉടൻതന്നെ എബ്രഹാം മാത്യു കാറില്‍നിന്നു ചാടിയിറങ്ങി. എബ്രഹാം മാത്യുവിനെ നിസ്സാര പരിക്കുകളോടെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും ചെങ്ങന്നൂർ അഗ്നിരക്ഷാസേനയും ചേർന്നാണ് കാറിലെ തീയണച്ചത്. ഇവരുടെ സമയോചിത ഇടപെടല്‍മൂലം വീട്ടിലേക്കു തീപടർന്നില്ല. ഒരാഴ്ച മുൻപാണ് മണിക്കുട്ടൻ പുതിയ കാർ വാങ്ങിയത്.