play-sharp-fill
പ്രമേഹം, ഹൈപ്പര്‍ ടെൻഷൻ; ഭക്ഷണങ്ങളിലൂടെ തന്നെ നിയന്ത്രിക്കാം

പ്രമേഹം, ഹൈപ്പര്‍ ടെൻഷൻ; ഭക്ഷണങ്ങളിലൂടെ തന്നെ നിയന്ത്രിക്കാം

ശരീരത്തിലെ ചില ലക്ഷണങ്ങളെ അവഗണിക്കുന്നത് പലപ്പോഴും വലിയ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യത ഉണ്ട്.ഇന്നത്തെ ഈ കാലത്ത് വളരെ ചെറുപ്പമുള്ള ആളുകള്‍ പോലും നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് പ്രമേഹവും രക്തസമ്മർദ്ദവുമൊക്കെ.

ശരീരത്തിലെ പ്രധാനപ്പെട്ട ധാതുക്കളിലൊന്നായ പൊട്ടാസ്യം കൃത്യമായ അളവില്‍ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ലോകാരോഗ്യ സംഘടന പറയുന്നത് അനുസരിച്ച്‌ ഇവ ഹൈപ്പർ ടെൻഷൻ പോലെയുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കാൻ വളരെ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും എല്ലുകളുടെയും ഞരമ്ബുകളുടെയുമൊക്കെ സംരക്ഷണത്തിനും വളരെ പ്രധാനമാണ് പൊട്ടാസ്യം. ഏതൊക്കെ ഭക്ഷണങ്ങളിലൂടെ നമുക്ക് പൊട്ടാസ്യം ശരീരത്തില്‍ നിലനിർത്താൻ പറ്റുമെന്ന് നോക്കാം.

1. മധുര കിഴങ്ങ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണ്ട് മുതല്‍ക്കേ മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മധുര കിഴങ്ങ്. ധാരാളം പൊട്ടാസ്യം അടങ്ങിയ മധുര കിഴങ്ങിന് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതിലൂടെ ഹൃദയത്തെ സംരക്ഷിക്കാൻ കഴിയാറുണ്ട്. മാത്രമല്ല പ്രമേഹം, അമിതവണ്ണം, അർബുദം പോലെയുള്ള രോഗങ്ങളെ ചെറുക്കാനും മധുര കിഴങ്ങ് വളരെ നല്ലതാണ്. കൂടാതെ കണ്ണിൻ്റെ കാഴ്ച ശക്തിക്കും ഇത് നല്ലതാണ്. ഇത്രയും പോഷക ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന മധരു കിഴങ്ങിനെ സൂപ്പർ ഫുഡെന്ന് തന്നെ വിളിക്കാം.

2. തേങ്ങ വെള്ളം/ കരിക്കിൻ വെള്ളം

ആരോഗ്യത്തിന് വളരെ നല്ലതാണ് തേങ്ങ വെള്ളവും കരിക്കിൻ വെള്ളവുമൊക്കെ. പൊട്ടാസ്യത്തിൻ്റെ മികച്ച ഉറവിടമാണ് കരിക്കിൻ വെള്ളം. അതുപോലെ സോഡിയം മഗ്നീഷ്യം എന്നിവയൊക്കെ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഇലക്‌ട്രോലൈറ്റുകളെ നല്‍കാനും കരിക്കിൻ വെള്ളം ഏറെ സഹായിക്കാറുണ്ട്. ശരീരത്തിന് ഊർജ്ജം നല്‍കാൻ നല്ലൊരു ഓപ്ഷനാണ് കരിക്കിൻ വെള്ളം. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും അതുപോലെ ഹൃദയാരോഗ്യത്തിനും കരിക്കിൻ വെള്ളം വളരെ സഹായിക്കും.

3. പഴം

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഫ്രൂട്ട്സിലൊന്നാണ് പഴം. പൊട്ടാസ്യം കൂടുതലുള്ള പഴമാണ് പഴം. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനുമൊക്കെ വളരെ നല്ലതാണ് പഴം. വാഴപ്പഴം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ്. വാഴപ്പഴം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഓരോ ദിവസവും ലഭിക്കേണ്ട വിറ്റാമിൻ ബി 6 ൻ്റെ നാലിലൊന്ന് ലഭിക്കുന്നു. ഇത് മെറ്റബോളിസത്തിനും ഏറെ നല്ലതാണ്. മസ്തിഷ്ക വളർച്ചയിലും രോഗപ്രതിരോധ സംവിധാനത്തിൻ്റെ ആരോഗ്യത്തിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

4. ഇല കറികള്‍

പൊതുവെ ആളുകള്‍ക്ക് ഇലക്കറികള്‍ കഴിക്കാൻ വലിയ മടിയായിരിക്കും. നല്ല ആരോഗ്യം നിലനിർത്താൻ ഇലക്കറികള്‍ വളരെ പ്രധാനമാണ്. ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ പഠന പ്രകാരം ചീര, ബ്രൊക്കളി, പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണങ്ങളില്‍ കലോറിയും അതുപോലെ കാർബോഹൈ‍ഡ്രേറ്റും കുറവാണ്. ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും നല്ലൊരു ഓപ്ഷനാണ് ഇലക്കറികള്‍.