play-sharp-fill
കൊല്ലം കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവം: ‘ഡോ ശ്രീക്കുട്ടി ചെയ്തത് ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവര്‍ത്തി’: കൂട്ടുപ്രതിയായ ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കി കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി അധികൃതര്‍

കൊല്ലം കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവം: ‘ഡോ ശ്രീക്കുട്ടി ചെയ്തത് ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവര്‍ത്തി’: കൂട്ടുപ്രതിയായ ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കി കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി അധികൃതര്‍

 

കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ കൂട്ടുപ്രതിയായ അജ്മലിന്റെ സുഹൃത്ത് ഡോ. ശ്രീക്കുട്ടിയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി.

 

കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി അധികൃതരാണ് ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കിയത്. ഡോ. ശ്രീക്കുട്ടിയുടെ പ്രവര്‍ത്തി ആശുപത്രിക്ക് കളങ്കം വരുത്തുന്നതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അതിനാലാണ് ആശുപത്രിയില്‍ നിന്ന് പുറത്താക്കുന്നതെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

 

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനയാണ് ശ്രീക്കുട്ടി. കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് ഒരു സുഹൃത്തിന്റെ വീട്ടില്‍ ഓണം ആഘോഷിക്കാന്‍ പോകുകയായിരുന്നു. ഓണം ആഘോഷിക്കാന്‍ മദ്യപിച്ച ഇരുവരും ആഘോഷം കഴിഞ്ഞ് മടങ്ങിയപ്പോള്‍ വാഹനത്തില്‍ വെച്ചും മദ്യപിച്ചു. ഇതിന് പിന്നാലെയാണ് അപകടം ഉണ്ടായതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പോലീസിന് ലഭിച്ചു. കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണ്. ശ്രീക്കുട്ടിയെയും കേസില്‍ പ്രതി ചേര്‍ക്കും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പിടികൂടിയത്.

 

ഇന്നലെ വൈകിട്ടാണ് സ്‌കൂട്ടറില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും അപകടത്തില്‍പ്പെട്ടത്. വളവുതിരിഞ്ഞു വന്ന കാര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഫൗസിയ ചികിത്സയിലാണ്.