play-sharp-fill
മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊന്നു:ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലെ ഈറ്റ്കൽ ഗ്രാമത്തിലാണ് സംഭവം

മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊന്നു:ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലെ ഈറ്റ്കൽ ഗ്രാമത്തിലാണ് സംഭവം

ഡൽഹി: ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലെ ഈറ്റ്കൽ ഗ്രാമത്തിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊന്നു.

ഞായറാഴ്ചയായിരുന്നു സംഭവം . കർക്കലച്ചി (43), കണ്ണ (34), ഇയാളുടെ ഭാര്യമാരായ മൗസം ബിരി, മൗസം ബുച്ച (34), മൗസം അർജോ (32) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സവം രാജേഷ് (21), സവ്ലം ഹിദ്‌മ, കരം സത്യം (35), കുഞ്ഞം മുകേഷ് (28), പൊടിയം എങ്ക എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് സുക്‌മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടിവാളുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.. തുടർന്ന് അഞ്ചുപേരും സംഭവ സ്ഥലത്തു വെച്ചുതന്നെ കൊല്ലപ്പെടുകയായിരുന്നു.

ഗ്രാമത്തിലെ സാമ്പത്തികമായി മെച്ചപ്പെട്ടവരെ ലക്ഷ്യംവെച്ച് ആക്രമണത്തിനിരയായ കുടുംബം മന്ത്രവാദം നടത്തിയിരുന്നതായി സമീപവാസികൾ പൊലീസിനോട് പറഞ്ഞു.

അതേസമയം സെപ്‌തംബർ 12ന് സമാനമായ മറ്റൊരു സംഭവത്തിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടിരുന്നു.