പൊൻകുന്നം എസ്എച്ച് യുപി സ്കൂളിന് സമീപം വാഹനാപകടം ; ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോയിപ്പള്ളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
പൊൻകുന്നം : കൊല്ലം – തേനി ദേശിയ പാത 183 ൽ പൊൻകുന്നം എസ്എച്ച് യുപി സ്കൂളിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പൊൻകുന്നം കോയിപ്പള്ളി തൊമ്മിത്താഴയിൽ അമീർ(24) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെആയിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അട്ടിക്കൽ പഴയചന്ത റോഡിൽ നിന്നും ദേശീയപാതയിലേക്ക് യുവാവ് പ്രവേശിക്കുമ്പോഴായിരുന്നു അപകടം.
കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യബസിൽ യുവാവിൻ്റെ ബൈക്ക് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Third Eye News Live
0