video
play-sharp-fill
കാൻസർ മരുന്നുകൾക്ക് വില കുറയും ; നികുതി 12ൽ നിന്ന് 5 ശതമാനമാക്കി ; ആരോ​ഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട്

കാൻസർ മരുന്നുകൾക്ക് വില കുറയും ; നികുതി 12ൽ നിന്ന് 5 ശതമാനമാക്കി ; ആരോ​ഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോ​ഗത്തിൽ തീരുമാനം. ആരോ​ഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ നവംബറിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോ​ഗത്തിൽ തീരുമാനിക്കും. ഇക്കാര്യം പരിശോധിക്കാൻ മന്ത്രിതല സമിതിയെ നിയോ​ഗിച്ചുവെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. യോ​ഗത്തിനു ശേഷം ധനമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ഏതാനും ലഘു ഭക്ഷണങ്ങളുടേയും ജിഎസ്ടിയിൽ കുറവു വരുത്തിയിട്ടുണ്ട്. ഷെയറിങ് അടിസ്ഥാനത്തിൽ ഉപയോ​ഗിക്കുന്ന ​​ഹെലികോപ്റ്ററുകളുടെ ജിഎസ്എടി അഞ്ച് ശതമാനമായിരിക്കും. കേന്ദ്ര- സംസ്ഥാന സർവകലാശാലകൾക്കുള്ള ജിഎസ്ടി ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​ഹെൽത്ത്- ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്നതിൽ തിങ്കളാഴ്ച ചേർന്ന യോ​ഗത്തിൽ വിശാല സമവായത്തിലെത്തിയതായി സൂചനയുണ്ട്. നിലവിൽ 18 ശതമാനമാണ് പ്രീമിയത്തിന്റെ ജിഎസ്ടി.

ഓൺലൈൻ ​ഗെയിമിങിൽ നിന്നുള്ള വരുമാനം 412 ശതമാനം വർധിച്ചു 6,909 കോടിയായി. നികുതി കുറച്ചതോടെയാണ് വരുമാനം വർധിച്ചത്. ആറ് മാസത്തിലാണ് ഈ തുക ലഭിച്ചതെന്നും ധനമന്ത്രി അറിയിച്ചു. യോ​ഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ധന മന്ത്രിമാർ പങ്കെടുത്തു.