കോട്ടയത്ത് ഇല്ലിക്കല്‍ക്കല്ല് സന്ദർശിച്ച് മടങ്ങിയവർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു ; ഏഴ് പേർക്ക് പരിക്ക് ; അപകടം വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന്
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഏഴ് പേര്‍ക്ക് പരിക്കേറ്റു. കോട്ടയം ഇല്ലിക്കൽക്കല്ലിലെത്തി തിരികെ മടങ്ങിയ പോണ്ടിച്ചേരി കാരയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. മേലടുക്കത്ത് വെച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതായി തുടര്‍ന്നായിരുന്നു അപകടം. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
അതേസമയം, എം സി റോഡിൽ കൂത്താട്ടുകുളം നഗരത്തിൽ വി സിനിമ തിയേറ്ററിന് സമീപം ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്കേറ്റു. റോഡിന് മധ്യഭാഗത്തായി നിർത്തിയ ജീപ്പിന് പിന്നിൽ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പർ ലോറിയും ട്രാവലറും കെഎസ്ആർടിസി ബസും കെഎസ്ആർടിസി ബസ്സിന്റെ പിന്നിൽ കാറും ഇടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്ആർടിസി ബസിലും ട്രാവലറിലും കാറിലും ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു യുവതിയെ ചികിത്സയ്ക്കായി കോട്ടയത്തേക്ക് മാറ്റി.