video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (10/09/2024) നാട്ടകം, ഈരാറ്റുപേട്ട, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (10/09/2024) നാട്ടകം, ഈരാറ്റുപേട്ട, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (11/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ആനയിളപ്പ്, പത്താഴപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 10/9/2024 ചൊവ്വാഴ്ച രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (10/09/24) LT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ ആനിപ്പടി, ചേന്നാട് ജംഗ്ഷൻ, തടവനാൽ,കെ.എസ്.ആർ.ടി.സി, വാക്കാപറമ്പ്, മുരിക്കോലി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

വകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പന്ത്രണ്ടാം കുഴി , സി.എസ്. ഐ എന്നീ ഭാഗങ്ങളിൽ 10-09-2024 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ് സൺ, പ്ലാമൂട് ട്രാൻസ്‌ഫോർമരുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 10/09/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എം.ഒ.സി, എം.ഒ.സി കോളനി, കേന്ദ്രീയ വിദ്യാലയ ,തലപ്പാടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി, വാട്ടർ അതോറിറ്റി, CA കോളേജ്, ദമോദരൻ പടി ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വൈദ്യുതി മുടങ്ങും.

മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന് ട്രാൻസ് ഫോമറിൽ നാളെ (10.09.24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (10-09-2024) മരം മുറിക്കുന്നതിനായി 11 kV ലൈൻ അഴിക്കേണ്ടി വരുന്നതിനാൽ രാവിലെ 7.00 മണി മുതൽ വൈകിട്ട് 6.00 മണി വരെ ഇടമല, കുരിശുപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി പമ്പ് ഹൗസ്,പുളിക്കപ്പടവ് ട്രാൻസ്ഫോർമറുകളിൽ നാളെ(10-09-24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഓന്തുരുട്ടി ,പൊന്നപ്പൻ സിറ്റി, കാട്ടാംകുന്ന് ,കണ്ണൻകുളം, വട്ടമലപ്പടി ,പൂതകുഴി , ഗ്രാമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (10.09.2024 ) 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.