play-sharp-fill
മോതിരവിരലിന് ചൂണ്ടുവിരലിനേക്കാൾ നീളമുള്ളവരാണോ നിങ്ങൾ?.. എങ്കിലറിയാം!

മോതിരവിരലിന് ചൂണ്ടുവിരലിനേക്കാൾ നീളമുള്ളവരാണോ നിങ്ങൾ?.. എങ്കിലറിയാം!

ഒരു വ്യക്തിയുടെ സ്വഭാവം മനസ്സിലാക്കുന്നതിന് പലവിധ കാര്യങ്ങള്‍ മാനദണ്ഡമാക്കാറുണ്ട്. കയ്യിലെ രേഖകള്‍ നോക്കി ഭാവി പറയുന്നത് പോലെ തന്നെ പ്രധാനമാണ് കാല്‍പാദം നോക്കിയും വിരലുകളുടെ നീളം നോക്കിയും എല്ലാം ഭാവി പറയുന്നത്.

ഇത്തരത്തില്‍ നീളം കൂടിയ വിരലുകളോട് കൂടിയുള്ളവർ താരതമ്യ സൗഹൃദപ്രിയരും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്നവരും ആയിരിക്കും എന്നാണ് വിശ്വാസം.

ചെറിയ വിരലുകള്‍ ഉള്ളവർ താരതമ്യേന ക്ഷിപ്രകോപികള്‍ ആയിരിക്കും എന്നും കോപം വളരെ കുറച്ച്‌ സമയം മാത്രമേ നിലനില്‍ക്കൂ എന്നുമാണ് വിശ്വാസം. എന്നാല്‍ ചിലരുടെ മോതിരവിരലിന് ചൂണ്ടുവിരലിനേക്കാള്‍ നീളം ആകും. ഇത്തരത്തില്‍ മോതിരവിരലിന് ചൂണ്ടുവിരലിനേക്കാള്‍ നീളമുള്ളവർ ചഞ്ചലഹൃദയരും ബന്ധങ്ങള്‍ക്ക് വില നല്‍കുന്നവരും സാഹസികരും ആയിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തിന് ഉടമകളായ ഇത്തരക്കാരുടെ സാമ്ബത്തിക നില എപ്പോഴും ഭദ്രമായിരിക്കും. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരായ ഇവർ പെട്ടെന്ന് ശാന്തരാവുകയും പറഞ്ഞ കാര്യങ്ങളെല്ലാം മറന്നു പോകുകയും ചെയ്യും. തൊഴില്‍പരമായി ഉന്നതിയില്‍ എത്താൻ യോഗമുള്ള ഇവർ സ്നേഹിക്കുന്നവർക്ക് വിശ്വസ്തരും ആയിരിക്കും.

യുക്തിപൂർവ്വം പ്രശ്നങ്ങളെ പരിഹരിക്കുന്നവരും നേതൃപാടവം ഉള്ളവരുമായ ഇത്തരം സവിശേഷതകള്‍ ഉള്ള സ്ത്രീകള്‍ ഏകാന്തത ഇഷ്ടപ്പെടുന്നവരാണ്. ജീവിത മൂല്യത്തിന് വ്യക്തി ബന്ധങ്ങളെക്കാള്‍ പ്രാധാന്യം കല്‍പ്പിക്കുന്ന ഇവരുടെ കുടുംബബന്ധങ്ങളില്‍ ഉലച്ചില്‍ സംഭവിക്കാനും സാധ്യതയുണ്ട്. എല്ലാം നല്ല രീതിയില്‍ കാണാൻ ശ്രമിക്കുന്ന ഇവർ വളരെയധികം വിശ്വസ്തരുമാണ്.