അഭിഭാഷകനും പോലീസും തമ്മിൽ വാക്കേറ്റം, തുടർന്ന് കോടതിയലക്ഷ്യ നടപടി, മോശമായി പെരുമാറിയതിന് എസ്. ഐയ്ക്ക് 2 മാസം തടവ് ശിക്ഷ വിധിച്ച് കോടതി
കൊച്ചി: ആലത്തൂർ പോലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ എസ്.ഐ. റിനീഷിന് രണ്ടു മാസം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി. എന്നാൽ, ഒരു വർഷത്തെ നല്ലനടപ്പിന് നിർദേശിച്ചുകൊണ്ട് ശിക്ഷ നടപ്പാക്കുന്നത് കോടതി മരവിപ്പിച്ചിട്ടുണ്ട്.
ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ആലത്തൂരിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ബസ് വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി എത്തിയ അഡ്വ. അക്വിബ് സുഹൈലും എസ്.ഐ. റെനീഷും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു.
തുടർന്ന് കോടതിയലക്ഷ്യം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് റിനീഷിനെതിരേ കേസെടുക്കുകയായിരുന്നു. റിനീഷിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഒരു വർഷത്തിനിടെ സമാനമായ കുറ്റകൃത്യം ആവർത്തിക്കാതിരുന്നാൽ ശിക്ഷയിൽ നിന്നൊഴിവാക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0