play-sharp-fill
കവണ ഉപയോഗിച്ച് കാറിന്റെ ഗ്ലാസ്‌ തകർത്ത് 3 മൊബൈൽ ഫോണും 25,000 രൂപയും മോഷ്ടിച്ചു: ഒളിവിൽ പോയ പ്രതികളെ കസബ പോലീസ് അറസ്റ്റ് ചെയ്തു

കവണ ഉപയോഗിച്ച് കാറിന്റെ ഗ്ലാസ്‌ തകർത്ത് 3 മൊബൈൽ ഫോണും 25,000 രൂപയും മോഷ്ടിച്ചു: ഒളിവിൽ പോയ പ്രതികളെ കസബ പോലീസ് അറസ്റ്റ് ചെയ്തു

 

പാലക്കാട്: പാർക്ക് ചെയ്ത കാറിൻ്റെ ഗ്ലാസ് തകർത്ത് മൊബൈൽ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. കോയമ്പത്തൂർ സ്വദേശികളായ കാർത്തിക്, തമിഴ് വാവണൻ എന്നിവരെയാണ് പാലക്കാട് കസബ പോലീസ് അറസ്റ്റ് ചെയ്തത്.

 

പാലക്കാട് മരുതറോഡിൽ ഓ​ഗസ്റ്റ് 23 നാണ് സംഭവം. രാത്രിയിൽ സഞ്ചാരി ഹോട്ടലിൻ്റെ മുൻവശം പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൻ്റെ സൈഡ് ഗ്ലാസ് കവണ ഉപയോഗിച്ച് തകർക്കുകയായിരുന്നു. ശേഷം കാറിനുള്ളിലെ ബാഗിലുണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോണും 25000 രൂപയുമാണ് മോഷ്ടിച്ചത്.


 

പ്രതികൾ സഞ്ചരിച്ചെത്തിയ വഴിയിലൂടെയും മോഷണം നടത്തിയതിന് ശേഷം മടങ്ങിപ്പോയ വഴികളിലൂടെയും സഞ്ചരിച്ച് എല്ലാവിധ തെളിവുകളും ശേഖരിച്ചാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇരുവരും താമസിച്ചിരുന്ന കോയമ്പത്തൂർ ജില്ലയിലെ അറിവോളി നഗർ എന്ന കോളനിയിൽ കയറി അർധ രാത്രിയിൽ പ്രതികളെ പിടികൂടുകയായിരുന്ന.  ഇരുവരും ഓടിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.