play-sharp-fill
ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും: സെപ്റ്റംബർ 9 ന് മുൻപ് മുദ്രവച്ച കവറിൽ റിപ്പോർട്ടിന്റെ പൂർണ്ണരൂപം നൽകാൻ കോടതി നിർദേശം

ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും: സെപ്റ്റംബർ 9 ന് മുൻപ് മുദ്രവച്ച കവറിൽ റിപ്പോർട്ടിന്റെ പൂർണ്ണരൂപം നൽകാൻ കോടതി നിർദേശം

 

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സെപ്റ്റംബർ ഒൻപതിന് മുൻപ് സർക്കാർ ഹൈക്കോടതിക്ക് കൈമാറും. റിപ്പോർട്ടിന്റെ പൂർണ രൂപത്തിന് പുറമെ മൊഴിപ്പകർപ്പുകൾ, റിപ്പോർട്ടിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ, ഇതിലെ കേസുകൾ എന്നിവയാണ് കോടതിക്ക് കൈമാറുക.

 

ഓഗസ്റ്റ് 22-നായിരുന്നു റിപ്പോർട്ടിന്റെ പൂർണരൂപം കൈമറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. നടപടിയെടുത്തില്ലെങ്കിൽ കമ്മറ്റി രൂപവത്കരിച്ചത് പാഴ് വേലയാവുമെന്നും കോടതി നിരീക്ഷിരുന്നു.


 

ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചറ നവാസ് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. കോടതി നിർദേശത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ പരിമിതി ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നൽകിയത്. എന്നാൽ സർക്കാർ വാദം പൂർണമായും തള്ളിക്കളയാതെയാണ് റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവെച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചത്.

 

റിപ്പോർട്ടിൽ പരാമർശിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചില ഖണ്ഡികകളും പേജുകളും ഒഴിവാക്കിയാണ് ഇപ്പോൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒഴിവാക്കിയ വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയ പൂർണ റിപ്പോർട്ടാണ് സർക്കാർ സമർപ്പിക്കുക.

 

പൂർണ റിപ്പോർട്ട് കോടതിമുമ്പാകെ വരുന്നതോടെ ഇതിൽ പരാമർശിക്കപ്പെടുന്ന വ്യക്തികളേപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.