play-sharp-fill
പുലകല സുശീല  എന്ന ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിനിയായ ആ പെൺകുട്ടി അങ്ങനെ ആദ്യമായി മലയാളത്തിൽ ഒരു പാട്ടുപാടി: “പാട്ടു പാടിയുറക്കാം ഞാൻ താമരപ്പൂമ്പൈതലേ കേട്ടുകേട്ടു നീയുറങ്ങെൻ കരളിന്റെ കാതലേ ….” പുലകല സുശീല എന്ന പി സുശീല പിന്നീട് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായികയായി മാറി

പുലകല സുശീല  എന്ന ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിനിയായ ആ പെൺകുട്ടി അങ്ങനെ ആദ്യമായി മലയാളത്തിൽ ഒരു പാട്ടുപാടി: “പാട്ടു പാടിയുറക്കാം ഞാൻ താമരപ്പൂമ്പൈതലേ കേട്ടുകേട്ടു നീയുറങ്ങെൻ കരളിന്റെ കാതലേ ….” പുലകല സുശീല എന്ന പി സുശീല പിന്നീട് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായികയായി മാറി

സ്വന്തം ലേഖകൻ
കോട്ടയം: 1960 സെപ്തംബർ ആദ്യവാരമാണ് ഉദയായുടെ “സീത ” എന്ന സിനിമ പുറത്തിറങ്ങുന്നത്. ശശികുമാറിന്റെ കഥക്ക് വിമൽ തിരക്കഥയെഴുതി
കുഞ്ചാക്കോ സംവിധാനം ചെയ്ത ഈ പുരാണചിത്രത്തിൽ ശ്രീരാമനായി പ്രേംനസീറും സീതയായി കുശലകുമാരിയുമാണ് അഭിനയിച്ചത്.
അഭയദേവിന്റെ ഗാനങ്ങൾക്ക് ദക്ഷിണാമൂർത്തി
സംഗീതം നൽകി.

ആ കാലത്ത് ഓരോ സിനിമയിലും പത്തും പതിനഞ്ചും ഗാനങ്ങൾ വരെ പതിവായിരുന്നു. സീതയിലും ഗാനങ്ങൾക്ക് കുറവൊന്നും ഉണ്ടായില്ല. ചിത്രത്തിലെ 13 ഗാനങ്ങൾ പി.ബി. ശ്രീനിവാസ്, എ.എം.രാജ , എം.എൽ.വസന്തകുമാരി , ജിക്കി, ദക്ഷിണാമൂർത്തി, എസ്.ജാനകി തുടങ്ങിയ ഗായികാ ഗായകന്മാർ പാടിയപ്പോൾ സംഗീത സംവിധായകനായ ദക്ഷിണാമൂർത്തി ഒരു ഗാനം മാത്രം പാടാൻ പുതിയ ഒരു പെൺകുട്ടിക്ക് അവസരം കൊടുത്തു.


“പുലകല സുശീല ” എന്ന ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിനിയായ ആ പെൺകുട്ടി അങ്ങനെ ആദ്യമായി മലയാളത്തിൽ ഒരു പാട്ടുപാടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“പാട്ടു പാടിയുറക്കാം ഞാൻ
താമരപ്പൂമ്പൈതലേ
കേട്ടുകേട്ടു നീയുറങ്ങെൻ
കരളിന്റെ കാതലേ ….”

എന്ന ഏതു കുഞ്ഞും
ഉറങ്ങിപ്പോകുന്ന അതീവലളിതമായ ഒരു താരാട്ടുപാട്ട്.
ഇന്ന് സീത എന്ന ചിത്രത്തെ ചലച്ചിത്രപ്രേമികൾ ഓർക്കുന്നതുതന്നെ ഈ പാട്ടിലൂടെ മാത്രമാണ്.

പുലകല സുശീല എന്ന
പി സുശീല പിന്നീട് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായികയായി മാറി .
ഓരോ പാട്ടിന്റേയും ഭാവമറിഞ്ഞ് ആലപിക്കാനുള്ള സുശീലയുടെ പ്രത്യേക കഴിവ് സംഗീത രംഗത്തെ രാജശില്പിയായ ദേവരാജനെ പോലും അത്ഭുതപ്പെടുത്തി .

മലയാളത്തിൽ പി സുശീലയ്ക്ക് ഏറ്റവും മികവാർന്ന ഗാനങ്ങൾ നൽകിയത് ദേവരാജൻ തന്നെയാണ് .
17 ,695 പാട്ടുകൾ പാടി ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ്
റെക്കോർഡ്സിൽ ഇടം നേടിയ പി.സുശീല മലയാളത്തിൽ മാത്രം 730 ഗാനങ്ങൾ പാടിയിട്ടുണ്ട് .

തമിഴ് സിനിമയായ
“ഉയർന്ത മനിത ” നിലെ
“നാളൈ ഇന്ത വേലൈ”എന്ന ഗാനം 16-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ സുശീലയ്ക്ക് മികച്ച ഗായികയ്ക്കുള്ള
ആദ്യ ദേശീയഅവാർഡ് നേടിക്കൊടുത്തു .

1971-ൽ “ഒരു പെണ്ണിന്റെ കഥ ” എന്ന ചിത്രത്തിലെ

“പൂന്തേനരുവി
പൊന്മുടിപ്പുഴയുടെ അനുജത്തി
നമുക്കൊരേ പ്രായം
നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം..”

എന്ന ഗാനം പാടിയതിന് ആദ്യമായി കേരള സംസ്ഥാന പുരസ്ക്കാരം ലഭിക്കുകയുണ്ടായി.

വിവിധ ഭാഷകളിലായി 5 തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരവും രണ്ടുതവണ കേരള സംസ്ഥാന പുരസ്ക്കാരവും ലഭിച്ച ഈ മഹാഗായികയെ മലയാള ചലച്ചിത്രവേദിക്ക് പരിചയപ്പെടുത്തിയ ” സീത ”
എന്ന ചിത്രത്തിന് ഇന്ന്
അറുപത്തിനാല് വയസ്സ് പൂർത്തിയായിരിക്കുന്നു.