play-sharp-fill
അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ നടന്ന ദിനാചരണ പരിപാടിയിൽ പൊളിറ്റിക്കിസ്  അസോസിയേഷൻ ഉദ്ഘാടനവും നടന്നു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ റെജി വർഗ്ഗീസ് മേക്കാടന് ആദരവ് നൽകി ഗുരുവന്ദനം സമർപ്പിച്ചു.


കോളേജ് ബർസാർ റവ ഫാ. ബിജു കുന്നക്കാട്ട്, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൻ, അദ്ധ്യാപകരായ സിറിൾ സൈമൺ, അനിറ്റ് ടോം അസോസിയേഷൻ ഭാരവാഹികളായ ജോപ്പു ഷിബിൻ, ആര്യാമോൾ രാജൻ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group