play-sharp-fill
ഫ്ലാക്സ് വിത്തുകള്‍ ഇങ്ങനെ കഴിച്ചൂ നോക്കൂ കൊളസ്ട്രോള്‍ വരുതിയിലാക്കാം

ഫ്ലാക്സ് വിത്തുകള്‍ ഇങ്ങനെ കഴിച്ചൂ നോക്കൂ കൊളസ്ട്രോള്‍ വരുതിയിലാക്കാം

 

നോര്‍ത്ത് ഇന്ത്യന്‍ ആണെങ്കിലും മലയാളികളുടെയും പ്രിയ ഭക്ഷണമാണ് റോട്ടി അല്ലെങ്കില്‍ ചപ്പാത്തി. പ്രമേഹമാണെങ്കിലും ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റിങ്ങിനാണെങ്കിലും ചപ്പാത്തിയില്‍ ആകും തുടക്കം.

സാധാരണ ഗോതമ്ബു മാവ് കുഴച്ചുണ്ടാക്കുന്ന ചപ്പാത്തിയുടെ രുചിയും ആരോഗ്യഗുണങ്ങളും കൂട്ടുന്നതിന് പലതരത്തിലുള്ള അടുക്കള പരീക്ഷണങ്ങളും നടത്താറുണ്ട്. അത്തരത്തില്‍ ഉയർന്ന കൊളസ്ട്രോള്‍ ഉള്ളവർക്ക് ചപ്പാത്തി മാവില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് ഫ്ലാക്സ് വിത്തുകള്‍.


ചപ്പാത്തിക്കായി ഗോതമ്ബു മാവു കുഴയ്ക്കുമ്ബോള്‍ അതില്‍ അല്‍പം ഫ്ലാക്‌സ് വിത്തുകള്‍ പൊടിച്ചതു കൂടി ചേര്‍ക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ അളവു വരുതിയിലാക്കാന്‍ സഹായിക്കും. ഫ്ലാക്‌സ് വിത്തുകളില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസ്, ഫോസ്ഫറസ്, തൈമീന്‍, നാരുകള്‍ എന്നിവ കൊളസ്‌ട്രോള്‍ അളവു കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ അളവു കുറയ്ക്കുന്നത് ഫ്ലാക്‌സ് വിത്തുകള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്ലാക്‌സ് ഗോതമ്ബു മാവില്‍ ചേര്‍ക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍) നീക്കി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ചിലരില്‍ ഫ്ലാക്‌സ് വിത്തുകള്‍ അലര്‍ജി ഉണ്ടാക്കാം. അതിനാല്‍ ഒരു ഡോക്ടറെ സമീപിച്ച ശേഷം മാത്രം ഫ്‌ളക്‌സ് വിത്തുകള്‍ കഴിക്കാം.