play-sharp-fill
ചെട്ടിക്കുളങ്ങരയിൽ വാറ്റ് സംഘം എക്സൈസ് പിടിയിൽ: 20 ലിറ്റർ ചാരായവും, 100 ലിറ്റർ കോടയും പിടിച്ചെടുത്തു

ചെട്ടിക്കുളങ്ങരയിൽ വാറ്റ് സംഘം എക്സൈസ് പിടിയിൽ: 20 ലിറ്റർ ചാരായവും, 100 ലിറ്റർ കോടയും പിടിച്ചെടുത്തു

 

ആലപ്പുഴ: ചെട്ടിക്കുളങ്ങരയിൽ  ചാരായം വാറ്റുന്നതിനിടയിൽ വാറ്റ് സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. ബഞ്ചു തോമസ്, ജോർജ് വർഗീസ്, അജിത്, രാജീവ് എന്നിവരാണ് പിടിയിലായത്.

 

ഇവരിൽ നിന്നും 20.5 ലിറ്റർ ചാരായം, 100 ലിറ്റർ കോട, 20 ലിറ്റർ സ്പെൻഡ് വാഷ്, വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.


 

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് വാറ്റ് സംഘത്തെ എക്സൈസ് കൈയ്യോടെ പിടികൂടിയത്. കായംകുളം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group