play-sharp-fill
ഹെഡ് മാസ്റ്റർക്ക് എതിരായ പരാതി പ്യൂണല്ല പരിശോധിക്കേണ്ടത്: .എഡിജിപി എം.ആർ അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റാതെ അന്വേഷണം നടക്കുന്നതിനെകുറിച്ചുള്ള ചോദ്യത്തിന് പി. വി അൻവർ എം എൽ എയുടെ മറുപടി

ഹെഡ് മാസ്റ്റർക്ക് എതിരായ പരാതി പ്യൂണല്ല പരിശോധിക്കേണ്ടത്: .എഡിജിപി എം.ആർ അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റാതെ അന്വേഷണം നടക്കുന്നതിനെകുറിച്ചുള്ള ചോദ്യത്തിന് പി. വി അൻവർ എം എൽ എയുടെ മറുപടി

തിരുവനന്തപുരം:പോലീസ് സേനയ്ക്ക് എതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിച്ച് കണ്ടെത്താനാവുമെന്ന് പി വി അൻവർ എംഎൽഎ.
അന്വേഷണം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. അതിനാൽ അന്വേഷണ സംഘത്തെ മാറ്റണമെന്ന് ഇപ്പോൾ ആവശ്യപ്പെടില്ല.

അന്വേഷണം അട്ടിമറിക്കപ്പെട്ടാൽ ആ ഘട്ടത്തിൽ ഇടപെടും. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയാണ് പാർട്ടി സെക്രട്ടറിക്കും കൊടുത്തത്. ബാക്കി കാര്യം സർക്കാരും പാർട്ടിയും തീരുമാനിക്കും.” അൻവർ പറഞ്ഞു.


പാർട്ടി സെക്രട്ടറിയെ കണ്ട് പരാതി നൽകിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.വി.അൻവർ പുലിയിൽനിന്ന് എലിയായി എന്ന പ്രചാരണങ്ങളോടുള്ള മറുപടി ഇങ്ങനെ: “എലി അത്ര മോശം ജീവിയല്ലല്ലോ. ഒരു വീട്ടിൽ എലി ഉണ്ടെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടുണ്ടാകും. അൻവർ കീഴടങ്ങി, മുങ്ങി, എലിയായി എന്നൊക്കെ വാർത്തയുണ്ട്. അത് കുഴപ്പമില്ല.

എലിയായാലും പൂച്ചയായാലും ഉയർത്തിയ വിഷയവുമായി സമൂഹത്തിനു മുന്നിലുണ്ടാകും”- അൻവർ വ്യക്തമാക്കി.

എഡിജിപി എം.ആർ അജിത് കുമാറിനെ സ്ഥഥാനത്തുനിന്നും മാറ്റാതെ അനേഷണം നടക്കുന്നതിനെകുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ:

എഡിജിപിയെ മാറ്റുന്ന കാര്യം സർക്കാരും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടത്. അന്തസ്സുള്ള പാർട്ടിയും സർക്കാരും മുഖ്യമന്ത്രിയുമാണ്. ഹെഡ് മാസ്റ്റർക്ക് എതിരായ പരാതി പ്യൂണല്ല പരിശോധിക്കേണ്ടത് എന്നദ്ദേഹം പറഞ്ഞു.