3 ദിവസം അടച്ചിട്ട മുറിയിൽ ഭക്ഷണം പോലും തരാതെ ഉപദ്രവിച്ചു, നിവിൻ പോളിക്കെതിരായ തെളിവുകൾ ഇല്ല, മൊബൈൽ ഫോൺ നടന്റെ കൈവശമാണെന്ന് പരാതിക്കാരി
കൊച്ചി: നടൻ നിവിൻ പോളിക്ക് എതിരായ പീഡന പരാതിയിൽ തന്റെ കൈവശം തെളിവുകൾ ഒന്നുമില്ലെന്ന് പരാതിക്കാരി. സംഭവ സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണെന്നും അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്ത് വരുന്നതെന്നും പരാതിക്കാരി പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും സത്യം തെളിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പരാതിക്കാരി പ്രതികരിച്ചു.
‘തെളിവുകളെല്ലാം നിവിൻ പോളിയുടെ കയ്യിലാണുള്ളത്. യൂറോപ്പിലേക്ക് പോകാൻ ചാൻസുണ്ടെന്ന് പറഞ്ഞ് ശ്രേയ മൂന്ന് ലക്ഷം രൂപ വാങ്ങി. പിന്നീട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു. നവംബറിലാണ് സുനിൽ ഉപദ്രവിക്കുന്നത്. ദുബൈയിലെ ഫ്ളോറാക്രീക്ക് എന്ന ഹോട്ടലിൽ വെച്ചാണ് ഉപദ്രവിച്ചത്.
മൂന്ന് ദിവസം ഫ്ളാറ്റിലെ റൂമിൽ അടച്ചിട്ട് പീഡിപ്പിച്ചു. ഭക്ഷണം പോലും തരാതെയായിരുന്നു മൂന്ന് ദിവസം ഉപദ്രവിച്ചത്. സുനിൽ പറഞ്ഞാൽ എന്തും ചെയ്യുമെന്ന് നിവിൻ പോളി പറഞ്ഞു’വെന്നും യുവതി പറഞ്ഞു. ആദ്യ ദിവസം ബിനു, കുട്ടൻ, ബഷീർ എന്നിവർ ശ്രേയയ്ക്കൊപ്പം വന്ന് എ. കെ സുനിലുമായുള്ള പ്രശ്നം എന്താണെന്ന് ചോദിച്ചു. ഇവർ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തി സിസിടിവി ക്യാമറ വെച്ചു. ഭർത്താവിന്റെ ഫോൺ ഹാക്ക് ചെയ്ത് നിയന്ത്രിച്ചിരുന്നു. നിവിൻ പോളി പേഴ്സണലി മെസേജ് അയച്ചിട്ടില്ലന്നും യുവതി കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി നൽകിയപ്പോൾ എഴുതി നൽകിയില്ല. പീഡിപ്പിക്കപ്പെട്ടെന്ന് സർക്കിളിനോട് മൊഴി നൽകിയിരുന്നു. അവർ അത് മൊഴിയിൽ ഉൾപ്പെടുത്തിയില്ല. നീതി കിട്ടും വരെ മുമ്പോട്ട് പോകും. പീഡനം നടന്ന ഫ്ളാറ്റിലെ സിസിടിവി ഫുട്ടേജിന് വേണ്ടി ശ്രമിച്ചിരുന്നു. ഫ്ളാറ്റിന്റെ ഉടമയുമായി ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.