play-sharp-fill
വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പൊള്ളലേറ്റു ; മൂന്നുപേരുടെ നില ഗുരുതരം ; തീപിടിത്തം അപകടമാണോ ആത്മഹത്യാശ്രമമാണോ എന്നത് വ്യക്തമല്ല

വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പൊള്ളലേറ്റു ; മൂന്നുപേരുടെ നില ഗുരുതരം ; തീപിടിത്തം അപകടമാണോ ആത്മഹത്യാശ്രമമാണോ എന്നത് വ്യക്തമല്ല

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പൊള്ളലേറ്റു. മലപ്പുറം പെരുമ്പടപ്പിൽ പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. പൊള്ളലേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. തീപിടിത്തം അപകടമാണോ ആത്മഹത്യാശ്രമമാണോ എന്നതിൽ വ്യക്തതയില്ല.


ഏറാട്ട് വീട്ടിൽ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന, മണികണ്ഠന്റെ അമ്മ സരസ്വതി എന്നിവർക്കാണ് പൊള്ളലേറ്റത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലർച്ചെ തൃശൂരിലും വൻ തീപിടിത്തമുണ്ടായിരുന്നു. തൃശൂർ മരത്താക്കരയിൽ ഫർണിച്ചർ കടയ്ക്കാണ് തീപിടിച്ചത്. ഇന്നുപുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശി പ്രകാശിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീപിടിച്ചത്.വിവരമറിഞ്ഞ് തൃശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർഫോഴ്‌സിന്റെ അഞ്ച് യൂണിറ്രുകളെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

ഫർണിച്ചർ കട പൂ‌ർണമായി കത്തിനശിച്ചു. കോടികളുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.അപകടസമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ തീ പടർന്നില്ല. ഇത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.