play-sharp-fill
കോട്ടയം കരീമഠം പാലത്തിൽ നിന്നും 5 വയസുള്ള വിദ്യാർത്ഥി തോട്ടിൽ വീണു: പ്പെമുണ്ടായിരുന്ന അമ്മ രക്ഷപ്പെടുത്താൻ എടുത്തു ചാടി: സമീപവാസിഎത്തി ഇരുവരെയും കരയ്ക്കെത്തിച്ചു:ഇന്ന് രാവിലെ ആയിരുന്നു സംഭവം.

കോട്ടയം കരീമഠം പാലത്തിൽ നിന്നും 5 വയസുള്ള വിദ്യാർത്ഥി തോട്ടിൽ വീണു: പ്പെമുണ്ടായിരുന്ന അമ്മ രക്ഷപ്പെടുത്താൻ എടുത്തു ചാടി: സമീപവാസിഎത്തി ഇരുവരെയും കരയ്ക്കെത്തിച്ചു:ഇന്ന് രാവിലെ ആയിരുന്നു സംഭവം.

അയ്മനം.: കോട്ടയം കരീമഠം സ്കൂളിന് സമീപത്തെ പാലത്തിൽ നിന്നും വീണ്ടും ഒരു കുട്ടികുടി വെള്ളത്തിൽവീണു. അഞ്ച് വയസ്സ്‌ കാരനാണ് വീണത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം മേൽ ശാന്തി മോനേഷ് ശാന്തിയുടെ മകൻ ദേവ തീർത്ഥ് ആണ് പാലത്തിൽ നിന്നും തെന്നി തോട്ടിൽ വീണത്.

കൂടെ ഉണ്ടായിരുന്ന മാതാവ് സൽമ കൂടിയെ രക്ഷപ്പെടുത്തുന്നതിനായി തോട്ടിൽ ചാടി. കുട്ടി മുങ്ങി പോകാതിരിക്കാൻ പിടിച്ചുയർത്തി. ബഹളം കേട്ട് സമീപ വാസിയായ കെ എസ് ആർ ടി സി ഡ്രൈവർ ബിനു ഇരുവരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.


സ്കൂളിൽ പോകുന്നതിനിടയിലാണ് കുട്ടി അപകടത്തിൽ പെട്ടത്.
മുൻപും കുട്ടികൾ പാലത്തിൽ നിന്ന് വീണ് അപകടമുണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും മാസം മുൻപ് രണ്ട് കുട്ടികൾ പാലത്തിൽ നിന്ന് വിണപ്പോൾ സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പു കൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. നിരന്തരം അപകടമുണ്ടാക്കുന്ന പാലമാണിത്.

തരാറിലായ പാലം അടുത്ത നാളിലാണ് നാട്ടുകാർ അറ്റകുറ്റപ്പണി നടത്തിയത്. പുതിയ പാലം നിർമിക്കണമെന്ന ആവശ്യം അയ്മനം പഞ്ചായത്ത് അധികൃതർ ഇതുവരെ നടപ്പാക്കിയിട്ടില്ല.