play-sharp-fill
മുഖത്തെ പാടുകൾ എളുപ്പം അകറ്റും, പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖത്തെ പാടുകൾ എളുപ്പം അകറ്റും, പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

ചർമ്മ സംരക്ഷണത്തിന് മികച്ചതാണ് മുട്ട. മുഖകാന്തി കൂട്ടാനും മുഖത്തെ കരുവാളിപ്പ് അകറ്റാനുമെല്ലാം പ്രകൃതിദത്ത മാർഗങ്ങള്‍ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.

മുട്ടയുടെ മഞ്ഞക്കരുവില്‍ ധാരാളം ഫാറ്റി ആസിഡുകളുണ്ട്. ഇത് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തും. മുട്ടയുടെ വെള്ളയില്‍ ആല്‍ബുമിൻ അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായ എണ്ണ നീക്കാൻ സഹായിക്കും. വീട്ടില്‍ പരീക്ഷിക്കാവുന്ന മുട്ട കൊണ്ടുള്ള ഫേസ് പാക്കുകള്‍.


ഒന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ടീസ്പൂണ്‍ കടലമാവിലേക്ക് ഒരു ടീസ്പൂണ്‍ മുട്ടയുടെ വെള്ള ചേർക്കുക. ശേഷം നന്നായി യോജിപ്പിച്ച്‌ മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.

രണ്ട്

ഒരു മുട്ടയുടെ വെള്ളയില്‍ രണ്ട് ടീസ്‌പൂണ്‍ കറ്റാർവാഴ ജെല്‍, ഒരു ടീസ്‌പൂണ്‍ ഒലിവ് ഓയില്‍ എന്ന ചേർത്ത് 10 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്

മുട്ടയുടെ വെള്ളയില്‍ രണ്ട് ടീ സ്പൂണ്‍ തണുത്ത പാല്‍ യോജിപ്പിച്ച്‌ പാക്ക് ഉണ്ടാക്കുക. ശേഷം മുഖത്ത് പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.